Post Header (woking) vadesheri

ഡ്രൈ ഡേയിൽ മദ്യ വിൽപ്പന യുവാവ് അറസ്റ്റിൽ

Above Post Pazhidam (working)

ഗുരുവായൂർ :ഡ്രൈ ഡേയിൽ ഗുരുവായൂർ ക്ഷേത്ര പരിസരങ്ങളിൽ മദ്യ വില്പന നടത്തിയ യുവാവിനെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളം നന്നംമുക്ക് സ്വദേശിയായ കൊട്ടില വളപ്പിൽ വീട്ടിൽ സുജീഷി 40നെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

Arya bhavan inner

. ഇന്നലെ മെയ്ദിനം ആയതിനാൽ മദ്യഷാപ്പുകൾക്ക് അവധിയായിരുന്നു. ഇതു മുതലെടുത്താണ് പ്രതി തൈക്കാട് ബീവറേജിൽ നിന്നും മദ്യം വാങ്ങി മൊബൈൽ ഫോൺ വഴി ആളുകൾക്ക് ഓർഡർ പ്രകാരം എത്തിച്ചു നൽകിയിരുന്നത്. പ്രതിയിൽ നിന്നും നാലര ലിറ്റർ വിദേശ മദ്യവും മദ്യംവിറ്റം വകയിൽ കയ്യിൽ ഉണ്ടായിരുന്ന 5300 രൂപയും മദ്യ വില്പനയ്ക്കായി ഉപയോഗിച്ചിരുന്ന സ്കൂട്ടറും പിടികൂടി . ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Second Paragraph  Sarovaram(working)

എ എസ് ഐ സാജൻ കെ, എസ് ,സി പി ഒ മാരായ സന്തീഷ് കുമാർ, സുജീഷ്, സി പി ഓ ജിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് . ഇയാളുടെ പേരിൽ സമാനമായ കുറ്റകൃത്യത്തിന് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ മുമ്പും കേസ് നിലവിലുള്ളതാണ്. തട്ടു കടയുടെ മറവിയിലും നേരത്തെ പ്രതി മദ്യവില്പന നടത്തിയിരുന്നു

Third paragraph Saravan bhavan