Post Header (woking) vadesheri

ഗുരുവായൂർ ക്ഷേത്രത്തിന് ചുറ്റും സ്ഥലം ഏറ്റെടുക്കൽ , മാസ്റ്റർപ്ലാൻ ഇല്ലാതെ അനുവദിക്കില്ല , ബി ഗോപാലകൃഷ്ണൻ

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം സ്ഥലം ഏറ്റെടുക്കുന്നതിലൂടെ തദ്ദേശിയരെ വഴിയാധാര മാക്കാൻ. അനുവദിക്കില്ലെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡണ്ട്അഡ്വ ബി.ഗോപാലകൃഷ്ണ‌ൻ വാർത്ത സമ്മേനത്തിൽ അറിയിച്ചു യാതൊരു വിധ മാസ്റ്റർ പ്ലാൻ ഇല്ലാതെയാണ് അക്വിസിഷൻ നടപടി ആരംഭിക്കുന്നത്,ഭരണ സമിതി മാറുന്നതിനനുസരിച്ചു തീരുമാനങ്ങളിൽ മാറ്റം വരുന്നു

അക്വിസിഷൻ്റെ മറവിൽ ദേവസ്വത്തിന് തന്നിഷ്ടം നടത്താൻ അനുവദിക്കില്ല . ഭൂമി നഷ്ടപ്പെടുന്നവർക്ക് ഒരു സെന്ററിന് ഒരു കോടി വെച്ച് നൽകണം കുടി ഒഴിപ്പി ക്കപ്പെടുന്ന കച്ചവടക്കാർക്ക് ബദൽ സംവിധനം ഒരുക്കണം .കൃത്യമായ മാസ്റ്റർ പ്ലാനോടു കൂടി മാത്രമെ അക്വിസിഷൻ നടത്താവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുരുവായൂർ ലൈബ്രറി ഹാളിൽ നടന്ന വാർത്ത സമ്മേളനത്തിൽ
ബി ജെ പി ഗു രുവായൂർ മണ്ഡലം പ്രസിഡ ണ്ട് അനിൽ മഞ്ചറമ്പത്ത്, വാർഡ് കൗൺസിലർ
ശോഭ ഹരിനാരായണൻ, ബി.ജെ.പി മീഡിയ സെൽ കൺവീനർരാജൻ തറയിൽ എന്നിവർ പങ്കെടുത്തു.