ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയ വിദ്യാർത്ഥിക്ക് സ്ക്കൂൾ സ്വീകരണം നൽകി

Above Post Pazhidam (working)

ചാവക്കാട്: ശ്രീലങ്കയിൽ നടന്ന സൗത്ത് ഏഷ്യൻ ജൂജിറ്റ്സു ചാമ്പ്യൻഷിപ്പ് വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡലും, ഫൈറ്റ് വിഭാഗത്തിൽ വെങ്കല മെഡലും കരസ്ഥമാക്കിയ എംആർ ആർ എം എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി നബ്ഹാൻ റഷീദിന് റയിൽവേ സ്റേഷനിൽ ആവേശകരമായ സ്വീകരണം നൽകി .

Poonthanam

സ്കൂൾ മാനേജർ എം യു ഉണ്ണികൃഷ്ണൻ പൂച്ചെണ്ടു നൽകി നബ്ഹാനെ സ്വീകരിച്ചു. പ്രിൻസിപ്പൽ, എം ഡി ഷീബ, മുന്‍ എച്ച് എം, എം സന്ധ്യ എന്നിവർ പൊന്നാട അണിയിച്ചു ഹെഡ്മാസ്റ്റർ സുനീഷ് തോമസ്, , ക്ലാസ് ടീച്ചർ എ വി ശ്രീജ, അനധ്യാപക പ്രതിനിധി എൻ വി മധു, പിടിഎ പ്രസിഡണ്ട് സിറാജ് എന്നിവരടങ്ങിയ സംഘ,മാണ് , തൃശൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം ഒരുക്കിയത്

Vasudev Inn
Rugmani 700-200

ഏപ്രിൽ 11 12 തീയതികളിൽ ആയി ശ്രീലങ്കയിൽ വച്ച് നടന്ന സൗത്ത് ചാമ്പ്യൻഷിപ്പിൽ 18 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ നബ്ഹാൻ ഉൾപ്പെടെയുള്ള താരങ്ങൾ മെഡലുകൾ വാരിക്കൂട്ടി ഇന്ത്യയ്ക്ക് അഭിമാനമായി മാറിയത്

First Paragraph Jitesh panikar (working)