Post Header (woking) vadesheri

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ വിഷുവേല ഭക്തി സാന്ദ്രമായി

Above Post Pazhidam (working)

ഗുരുവായൂർ : തിരുവെങ്കിടാചലപതിക്ഷേത്രത്തിൽ ആചാര നിറവോടെ വിഷുവേലവർണ്ണാഭമായി. ഭഗവതിയുടെ തിടമ്പുമായി കുത്ത് വിളക്കുമായി മേളത്തിന്റെ അകമ്പടിയോടെ ഭഗവതി വലം വെച്ച് പുറത്തെക്ക് എഴുന്നെള്ളിച്ച് തിരികെ ഭഗവതി കോമരവുമായി ക്ഷേത്രത്തിലേക്ക് എത്തി പാലചുവടിൽഗുരുതിയ്ക്ക്ശേഷം പുറത്ത് മേലക്കാവ് – താഴത്തെ കാവ് ഭഗവതിമാരുടെ സംഗമവുമായി നടന്ന ഭക്തിസാന്ദ്രമായ വിഷുവേലയിൽ കീഴ്ശാന്തി ശിവകരൻ നമ്പൂതിരി ഭഗവതി തിടമ്പുമായി മുഖ്യ ഇടം ചേർന്നു.

Arya bhavan inner

ചൊവ്വല്ലൂർ ശ്രീധരൻ മേലക്കാവ് വെളിച്ചപ്പാടായും , ബാലൻ നെന്മിനി താഴ്ത്തേക്കാവ് വെളി ച്ചപ്പാടയും വേലയിൽ ഭഗവതി സാമീപ്യം പകർന്നു. കോട്ടപ്പടി സന്തോഷ് മാരാരുടെ നേതൃത്വത്തിൽ നടന്ന മേളത്തിൽ വാദ്യ പ്രതിഭകളായ ഗുരുവായൂർ ജയപ്രകാശ്, ഷൺമുഖൻ തെച്ചിയിൽ , കേശവദാസ് തിരുവെങ്കിടം, ഉണ്ണികൃഷ്ണൻ എടവന . വിജയകുമാർ അകമ്പടി , പ്രഭാകരൻ മൂത്തേടത്ത്, രാജു കോക്കൂർ, ഗുരുവായൂർ സുരേഷ്എന്നിവർ അണിചേർന്നു .

Second Paragraph  Sarovaram(working)

-മൂക്കൻചാത്തൻ വേലയുമുണ്ടായിരുന്നു. വിഷുവേലക്ക് ക്ഷേത്ര സമിതി ഭാരവാഹികളായ ചന്ദ്രൻ ചങ്കത്ത് , ബാലൻ വാറണാട്ട്, പ്രഭാകരൻ മണ്ണൂർ, സേതു തിരുവെങ്കിടം. ശശി വാറണാട്ട്, ഉണ്ണികൃഷ്ണൻ ആലക്കൽ, ഗോപി മനയത്ത് എന്നിവർ നേതൃത്വം നൽകി

Third paragraph Saravan bhavan