
പോക്സോ, യുവാവിന് ആറു വർഷം കഠിന തടവും പിഴയും

ചാവക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത കേസില്‍ യുവാവിന് ആറ് വര്‍ഷം കഠിനതടവിനും 40,000 രൂപ പിഴയും വിധിച്ചു. തിരുവത്ര എ.സി. പടി മേപ്പുറത്ത് വീട്ടില്‍ നിസാമുദ്ദീനെ (21)യാണ് ചാവക്കാട് അതിവേഗ സ്പെഷ്യല്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

പിഴ അടക്കാത്ത പക്ഷം നാല് മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി. 2023 ജൂണിലെ പല ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. ചാവക്കാട് പോലീസാണ് കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവര്‍ ഹാജരായി.

