Post Header (woking) vadesheri

ഇറാനിലുള്ള ഇന്ത്യക്കാർ ഉടൻ രാജ്യം വിടണമെന്ന് ഇന്ത്യൻ എംബസി

Above Post Pazhidam (working)

തെഹ്‌റാൻ :  ഇറാന് നേരെ അമേരിക്ക യുടെ ആക്രമണം ഉറപ്പായതോടെ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നിലവിലെ അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത് അവിടെയുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു

Arya bhavan inner

ലഭ്യമായ വിമാന സർവീസുകളോ മറ്റ് ഗതാഗത മാർഗ്ഗങ്ങളോ ഉപയോഗപ്പെടുത്തി മടങ്ങാനാണ് അറിയിപ്പ് നൽകിയിരിക്കുന്നത്
വിദ്യാർത്ഥികൾ തീർത്ഥാടകർ ബിസിനസ് ആവശ്യങ്ങൾക്കായി പോയവർ വിനോദസഞ്ചാരികൾ തുടങ്ങി ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്ന് എംബസി വ്യക്തമാക്കി.

Second Paragraph  Sarovaram(working)

പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും പ്രാദേശിക വാർത്തകൾ നിരന്തരം ശ്രദ്ധിക്കാനും നിർദ്ദേശമുണ്ട്
പാസ്‌പോർട്ട് ഐഡി കാർഡുകൾ ഉൾപ്പെടെയുള്ള യാത്രാ രേഖകൾ കൈവശം കരുതണം. എംബസിയിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ ഉടൻ തന്നെ ഓൺലൈൻ ലിങ്ക് വഴി വിവരങ്ങൾ കൈമാറണം

Third paragraph Saravan bhavan

ഇറാനിലെ ഇന്റർനെറ്റ് തടസ്സം മൂലം അവിടെയുള്ളവർക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ ഇന്ത്യയിലുള്ള ബന്ധുക്കൾക്ക് അത് ചെയ്യാവുന്നതാണ്
അടിയന്തര സാഹചര്യങ്ങളിൽ താഴെ പറയുന്ന നമ്പറുകളിലോ ഇമെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്

First Paragraph Jitesh panikar (working)
  • ഫോൺ: +989128109115, +989128109109, +989128109102, +989932179359
  • ഇമെയിൽ: cons.tehran@mea.gov.in