ജ്ഞാനപ്പാന പുരസ്കാര സമർപ്പണവുംക്ഷേത്ര ധനസഹായ വിതരണവും ഫെബ്രുവരി 22 ന്

Above Post Pazhidam (working)

ഗുരുവായൂർ : ഭക്തകവി പൂന്താനത്തിൻ്റെ ശാശ്വതസ്‌മരണയ്ക്കായി ഗുരുവായൂർ ദേവസ്വം നടത്തി വരുന്ന പൂന്താന ദിനാഘോഷവും , 2025-2026 വർഷത്തെ സംസ്ഥാനത്തെ ഇതര ഹൈന്ദവ ക്ഷേത്രങ്ങൾക്കും വേദ  പാഠ ശാലകൾക്കുമുള്ള ധന സഹായ വിതരണവും ഫെബ്രുവരി 22 ഞായറാഴ്ച നടക്കും. രാവിലെ 10.30 ന് കിഴക്കേ നട പൂന്താനം ആഡിറ്റോറിയത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ ദേവസ്വം മന്ത്രി .വി.എൻ.വാസവൻ ജ്ഞാനപ്പാന പുരസ്കാര സമർപ്പണവും ക്ഷേത്ര ധനസഹായ വിതരണവും നിർവ്വഹിക്കും.

Poonthanam
Rugmani 700-200

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനാകുന്ന ചടങ്ങിൽ ശ്രീ എൻ.കെ.അക്ബർ എം എൽ എ വിശിഷ്ടാതിഥിയായും ദേവസ്വം സെക്രട്ടറിയും ഗുരുവായൂർ ദേവസ്വം കമ്മീഷണറുമായ ശ്രീ.എം.ജി.രാജമാണിക്കം ഐഎഎസ് വി ശിഷ്ട സാന്നിധ്യമായും നഗരസഭ ചെയർപേഴ്സൻ സുനിത അരവിന്ദ് മുഖ്യാതിഥിയായും പങ്കെടുക്കും. ദേവസ്വം ഭരണസമിതി അംഗങ്ങൾ ചടങ്ങിൽ ആശംസ നേരും



സംസ്ഥാനത്തെ പതിനാലു ജില്ലകളിലെ 1521 ക്ഷേത്രങ്ങൾക്കും 9 വേദപാഠശാലകൾക്കുമായി 9.85 കോടി രൂപയുടെ ധനസഹായമാണ് ഗുരുവായൂർ ദേവസ്വം നൽകുക. ധനസഹായം അനുവദിച്ച 14 ജില്ലയിലെയും ക്ഷേത്രങ്ങളുടെ ഭാരവാഹികൾക്ക് ഗുരുവായൂർ പൂന്താനം ആഡിറ്റോറിയത്തിലെത്തി ചെക്ക് കൈപ്പറ്റാം. ദേവസ്വം നിഷ്കർഷിച്ച മതിയായ രേഖകൾ ഹാജരാക്കിയാൽ മതി.

Vasudev Inn