Post Header (woking) vadesheri

കെ എസ് ആർ ടി സി ഡ്രൈവിംഗ് സ്കൂൾ ഉത്ഘാടനം.

Above Post Pazhidam (working)

ഗുരുവായൂർ : കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനവും പുതിയതായി ആരംഭിക്കുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളിന്റെ ഉദ്ഘാടനവും ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ നിർവഹിച്ചു. എൻ. കെ അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു. പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

First Paragraph Jitesh panikar (working)

ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എം താഹിർ, ഗുരുവായൂർ നഗരസഭ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.അനൂപ് വാർഡ് കൗൺസിലർ കൃഷ്ണപ്രിയ, ആർ. എസ് സലിംകുമാർ, ടി. ടി ശിവദാസൻ, അഡ്വ. മുഹമ്മദ് ബഷീർ, പൂജപ്പുര രാധാകൃഷ്ണൻ, ടി.പി ഷാഹു, ആർ.ടി.എ ഗഫൂർ, മോഹൻദാസ്, സൈമൺ മാസ്റ്റർ,പി. കെ സെയ്താലിക്കുട്ടി, ഖാദർ ചക്കര, ബെന്നി തുടങ്ങിയവർ പങ്കെടുത്തു. കെഎസ്ആർടിസി ചെയർമാൻ പി.എസ് പ്രമോദ് ശങ്കർ ഐ. ഒ. എഫ്. എസ് സ്വാഗതവും ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർ കെ. പി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

എൻ.കെ അക്ബർ എം.എൽ.എയുടെ പ്രാദേശിക ആസ്തി വികസന നിധിയിൽ നിന്നും നാല് കോടി രൂപ വിനിയോഗിച്ചാണ് കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ ബഹുനില കെട്ടിടം നിർമ്മിക്കുന്നത് . മൂന്ന് നിലകളിലായി വിഭാവനം ചെയ്തിട്ടുള്ള ഈ കെട്ടിടത്തിൻറെ വിസ്തീർണ്ണം 632 m2 ( 6800 സ്ക്വയർ ഫീറ്റ് ) ആണ്. ഇതിൽ രണ്ട് നിലകളിലായി റസ്റ്റോറന്റ്, ടോയ്ലറ്റ് ബ്ലോക്ക്, മുറികൾ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആർ.സി.സി ഫ്രയിം ഘടനയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. കൂടാതെ പൊതുജനങ്ങൾക്കായി കുറഞ്ഞ ചെലവിൽ എല്ലാ ട്രാഫിക് നിയമങ്ങളും യഥാസമയം പാലിച്ചുകൊണ്ട് അപകടരഹിതമായി ഡ്രൈവിംഗ് ശീലമാക്കുന്നതിനായി വിദഗ്ധരായ ഡ്രൈവിംഗ് പരിശീലകരുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവിംഗ് പരിശീലനവും ആരംഭിച്ചിട്ടുണ്ട്.