Post Header (woking) vadesheri

ജനതാദൾ (എസ്) കേരള ഘടകം നേതാക്കളുടെ യോഗം 10 ന്

Above Post Pazhidam (working)

കൊച്ചി: ജനതാദൾ (എസ്) കേരള ഘടകം സംസ്ഥാന നേതാക്കളുടെ പ്രത്യേക യോഗം ജനുവരി 10ന്. എറണാകുളം ഇടപ്പള്ളി വി.വി. ടൗവ്വർ ഹാളിൽ 2.30 ന് മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ടി.എം. വർഗ്ഗീസ് കോട്ടയത്തിൻ്റെ അദ്ധ്യക്ഷതയിൽ നടക്കും.കർണ്ണാടക, തമിഴ്നാട് മേഖലയിലുള്ള ദേശിയ സംസ്ഥാന നേതാക്കൾ മുഖ്യ സാന്നിദ്ധ്യം വഹിക്കും.

Ambiswami restaurant

മുൻ മന്ത്രി മാത്യൂ.ടി.തോമസ് എം.എൽ.എ, മന്ത്രി കൃഷ്ണൻകുട്ടി ,ജോസ് തെറ്റയിൽ തുടങ്ങിയവർ ജനതാദൾ (എസ്) വിട്ട്, ഇൻഡ്യൻ സോഷ്യലിസ്റ്റ് ജനതാദൾ (ഐ.എസ്.ജെ.ഡി ) പാർട്ടി രൂപീകരിച്ചിരുന്നു.ഇത് എൽ.ഡി.എഫിനോട് ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ജനതാദൾ (എസ്) നിലവിൽ എൻ.ഡി.എ മുന്നണിയിലായതിനാൽ ദേവഗൗഡയോടൊപ്പം നിൽക്കുന്ന സംസ്ഥാനത്തെ വിവിധ ജില്ലകളിലെ നേതാക്കളുടെ പ്രത്യേക യോഗമാണ് വിളിച്ചുകൂട്ടുന്നത്.

തുടർന്ന് 16ന് കൊച്ചിയിൽ നടക്കുന്ന ജനതാദൾ (എസ്) ൻ്റെ ദൗദ്യോഗികപരമായ സംസ്ഥാന കൺവെൻഷനിൽ സംസ്ഥാന നേതാക്കളെ പ്രഖ്യാപിക്കുമെന്നും കൺവീനർ എൻ.എസ്.കുമാർ അറിയിച്ചു.

Second Paragraph  Rugmini (working)