Post Header (woking) vadesheri

തിരുവെങ്കിടം ക്ഷേത്രത്തിലെ മഹാപൊങ്കാല ഭക്തി സാന്ദ്രം

Above Post Pazhidam (working)

ഗുരുവായൂർ:  കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ചെറു താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് നൂറ് കണക്കിന് ഭക്തർ പങ്കെടുത്ത മഹാ ദേശ പൊങ്കാല ഭക്തിസാന്ദ്രമായി. ക്ഷേത്ര പടിഞ്ഞാറെ ഗോപുരപരിസരത്ത് ഭഗവതിക്ക് മുന്നിൽ പ്രത്യേകം അലങ്കരിച്ച്‌വെച്ച പൊങ്കാല അടുപ്പിൽ ഭഗവതി മേൽശാന്തി കണ്ടകത്ത്ഭാസ്ക്കരൻ നമ്പൂതിരി അനുഷ്ഠാന നിറവോടെ അഗ്നി തെളിയിച്ചു

Ambiswami restaurant

തുടർന്ന് ക്ഷേത്ര മൈതാനിയിൽ തിങ്ങി നിറഞ്ഞ ഭക്തകളുടെ പൊങ്കല അടുപ്പിലേക്ക് അഗ്നി പകർന്ന്  ദേവീ സമർപ്പണ നിവേദ്യമൊരുക്കി. കീഴ്ശാന്തി ശിവകരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽകോട്ടപ്പടി സന്തോഷ് മാരാരുടെ ശംഖ് വാദനത്തോടെ കുത്ത് വിളക്കുമായി സംഘമായി ഓരോ പൊങ്കാല അടുപ്പിലും തീർത്ഥജലം തെളിച്ച്, പുഷ്പാരതിഉഴിഞ്ഞ്ഭഗവതി നിവേദ്യമായി ഭക്തർ കാണിക്ക അർപ്പിച്ച് പ്രാർത്ഥനാപൂർവം ഭവനങ്ങളിലേക്ക് കൊണ്ട് പോയി.

നാരായണ പാരയണസമിതിയുടെ ലക്ഷ്മീ സ്ത്രോ ഗാനാലാപനവും ഉണ്ടായി. വന്നെത്തിയവർക്കെല്ലാം പ്രഭാത ഭക്ഷണവും. പായസ പ്രസാദവും നൽകി. ഉച്ചയ്ക്ക് അന്നദാനവുമുണ്ടായിരുന്നു. മഹോത്സവത്തിന് ഭാരവാഹികളായ ശശി വാറണാട്ട്. സേതു തിരുവെങ്കിടം, ബാലൻവാറണാട്ട്, വിനോദ് കുമാർ അകമ്പടി , ശിവൻ കണിച്ചാടത്ത് , ഇ. രാജു , ഹരി കൂടത്തിങ്കൽ, രാജുപെരുവഴിക്കാട്ട്, പി.ഹരി നാരായണൻ. മാതൃസമിതി ഭാരവാഹികളായ നഗരസഭ കൗൺസിലർ. ബിന്ദു നാരായണൻ ,പ്രേമ വിശ്വനാഥൻ, ക്ഷേത്രം മാനേജർ പി.രാഘവൻ നായർ , എ.വിജയകുമാർ , ഹരി വടക്കൂട്ട്, ചന്ദ്രൻ ചങ്കത്ത് .കെ. ഉണ്ണികൃഷ്ണൻ ,എം. സുരേന്ദ്രൻ , അർച്ചനാ രമേശ്. എന്നിവർ നേതൃത്വം നൽകി

Second Paragraph  Rugmini (working)