ഏകാദശി തിരക്കിൽ ഗുരുപവനപുരി

Above Post Pazhidam (working)

ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ആഘോഷത്തിൽ അലിഞ്ഞ് പതിനായിരങ്ങൾ . .ഭഗവാന്റെ ദര്‍ശന സുകൃതം നേടാന്‍ ഏകാദശി വ്രതം അനുഷ്ഠിച്ച് പതിനായിരങ്ങള്‍ ആണ് ക്ഷേത്ര നഗരിയിലേക്ക് എത്തുന്നത് . നിരവധി പുണ്യസംഭവങ്ങളുടെ സംഗമമാണ് ഏകാദശി ദിനമെന്നാണ് വിശ്വാസം. ഈ ദിനത്തിലാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ദേവഗുരുവായ ബൃഹസ്പതിയും, വായുദേവനും ചേര്‍ന്ന് നിര്‍വഹിച്ചതെന്ന് ഐതിഹ്യം പറയുന്നു.

Poonthanam

Vasudev Inn

അര്‍ജുനന് ശ്രീകൃഷ്ണന്‍ ഭഗവദ്ഗീത ചൊല്ലിക്കൊടുത്ത ദിവസവും ഇതാണെന്നാണ് കരുതപ്പെടുന്നത്. ഏകാദശി ദിനത്തില്‍ ദേവസ്വത്തിന്റെ വകയായി ഉദയാസ്തമന പൂജനടക്കും. രാവിലെ ഉഷപൂജക്കു ശേഷം കാഴ്ചശീവേലി നടക്കും. പഞ്ചാരി മേളത്തിന്റെ അകമ്പടിയില്‍, കൊമ്പന്‍ ഇന്ദ്രസെന്‍ ഭഗവാന്റെ തങ്കതിടമ്പേറ്റിയുള്ള സ്വര്‍ണ്ണക്കോലം എഴുന്നെള്ളിപ്പിന് കൊമ്പന്മാരായ ശ്രീധരനും, ചെന്താമരാക്ഷനും പറ്റാനകളാകും.

First Paragraph Jitesh panikar (working)
Rugmani 700-200

പാര്‍ഥസാരഥി ക്ഷേത്രത്തിലേക്ക് നടക്കുന്ന എഴുന്നെള്ളിപ്പില്‍, വിഷ്ണു, വിനായകന്‍, രവീകൃഷ്ണന്‍ എന്നിവര്‍ അണിനിരക്കുമ്പോള്‍ എഴുന്നെള്ളിപ്പിന് പഞ്ചവാദ്യം അകമ്പടിയാകും. പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിറപറയോടെയാണ് എഴുന്നെള്ളിപ്പിനെ വരവേല്‍ക്കുക. വൈകുന്നേരം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കേളി, മദ്ദളപ്പറ്റ്, തായമ്പക എന്നിവയുണ്ടാവും. ഏകാദശി ഗീതാദിനം കൂടിയാണെന്നതിന്റെ ഭാഗമായി സന്ധ്യക്ക് പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് കൃഷ്ണന്‍ അര്‍ജുനന് ഗീതോപദേശം നല്‍കുന്നതിന്റെ പ്രതിമ സ്ഥാപിച്ച രഥം നാമജപമന്ത്രങ്ങളോടെയും, വാദ്യമേളങ്ങളോടെയും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കും.

നാരായണാലയത്തില്‍ നിന്നും പാര്‍ഥസാരഥിയിലേക്ക് നാമജപഘോഷയാത്രയും നടക്കും. രാത്രി വിളക്കെഴുന്നെള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണം ഇടക്കയുടെ അകമ്പടിയോടെ നടക്കുമ്പോള്‍ ക്ഷേത്രത്തിന്റെ അകത്തളം നെയ്‌വിളക്കിന്റെ നിറശോഭയില്‍ തെളിയും. മേളത്തിന്റെ അകമ്പടിയോടെയാണ് അഞ്ചാമത്തെ പ്രദക്ഷിണം. ഏകാദശിവ്രതമെടുക്കുന്നവര്‍ക്കുള്ള പ്രത്യേക പ്രസാദ ഊട്ടിന് വിപുലമായ സംവിധാനങ്ങളാണ് ദേവസ്വം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അന്നലക്ഷ്മി ഹാളിലും, അതിനോട് ചേര്‍ന്നുള്ള പ്രത്യേക പന്തലിലും, കൂടാതെ ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലുമായി ഗോതമ്പുചോറ്, കാളന്‍, പുഴുക്ക്, ഗോതമ്പുപായസം എന്നിവയോടെയായുള്ള ഏകാദശി വ്രതവിഭവങ്ങള്‍ നല്‍കും. ദ്വാദശിപ്പണ സമര്‍പണത്തോടെയാണ് ഏകാദശി ചടങ്ങുകള്‍ സമാപിക്കുക. ക്ഷേത്രക്കൂത്തമ്പലത്തിലാണ് ദ്വാദശിപ്പണ സമര്‍പണം. ദശമി ദിവസം പുലര്‍ച്ചെ 3-ന് നിര്‍മ്മാല്യദര്‍ശനത്തിനായി തുറന്ന ക്ഷേത്രനട, ചൊവ്വാഴ്ച്ച രാവിലെ 9-ന് ദ്വാദശിപ്പണ സമര്‍പണത്തോടെ അടയ്ക്കും. ശുദ്ധി കര്‍മ്മങ്ങള്‍ക്ക്‌ശേഷം വൈകുന്നേരം 4.30 ന് ദര്‍ശനത്തിനായി വീണ്ടും തുറക്കും.