Header 1 vadesheri (working)

മുസ്തഫയുടെ കുടുംബ ത്തിന് നീതി ഉറപ്പ് വരുത്തണം : കോൺഗ്രസ്‌.

Above Post Pazhidam (working)

ഗുരുവായൂർ:  ഗുരുവായൂരിലെ വ്യാപാരി മുസ്തഫ കൊള്ള പലിശക്കാരാൽ ആത്മഹത്യ ചെയ്യപ്പെട്ട സംഭവത്തിൽ അവരുടെ കുടുംബത്തിന് നീതി ഉറപ്പ് വരുത്തണമെന്നും, കുറ്റക്കാർ ക്കെതിരെ എത്രയും വേഗം സത്വര നടപടികൾ സ്ഥീകരിക്കണമെന്നാവശ്യപ്പെട്ടും ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

First Paragraph Rugmini Regency (working)

കിഴക്കെ നട മജ്ഞുളാൽ പരിസരത്ത് സംഘടി പ്പിച്ച പ്രതിഷേധം  നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ ഉൽഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠന് അദ്ധ്യക്ഷത  വഹിച്ചു  ഓപ്പറേഷൻ കുബേര പോലുള്ള നടപടികൾ മരവിപ്പിച്ച് കൊള്ള പലിശക്കാർക്ക്ഇത്തരത്തിൽ തുറന്ന അവസരം നൽക്കുന്ന സർക്കാരിനെ അറിയിക്കുവാൻ സി.പി.എം എം.എൽ.എ യോടാണ് ആവശ്യപ്പെടെണ്ടതെന്ന്കെ.പി.ഉദയൻപറഞ്ഞു,

ബാലൻ വാറണാട്ട്, സി.എസ്.സൂരജ് , ശശി വാറണാട്ട്, സ്റ്റീഫൻ ജോസ് , പ്രദീഷ് ഓടാട്ട്, പ്രമീള ശിവശങ്കരൻ, സി.ജെ. റെയ്മണ്ട്, വി.എസ്. നവനീത്, എം.ബി.രാജലക്ഷ്മി എന്നിവർ പ്രസംഗിച്ചു. ഒ.പി. ജോൺസൺ, ജവഹർ മുഹമ്മദുണ്ണി , ഏ.കെ.ഷൈമിൽ , ശശികുമാർ പട്ടത്താക്കിൽ, കെ.വിശ്വനാഥൻ, പ്രേംജി മേനോൻ , വി.എം. മുഹമ്മദുണ്ണി ഫിറോസ് പുത്തംമ്പല്ലി,പി.ആർ പ്രകാശൻ, ഷാജൻ വെള്ളറ, പി.കെ. ഷനോജ്, നൗഷാദ് കാരക്കാട്, സി.കെ. ഡേവിസ്, രാഗേഷ് നെന്മിനി, കെ. കണ്ണൻ എന്നിവർ നേതൃത്വം നൽകി

Second Paragraph  Amabdi Hadicrafts (working)