
റെയിൽവേ അവഗണന, വി ഡി.സതീശന് മണ്ഡലം കമ്മറ്റി നിവേദനം നൽകി

ഗുരുവായൂർ: ഗുരുവായൂർ റെയിൽവെയുമായി അവഗണനയുമായി മുന്നോട്ട് പോകുന്ന കേന്ദ്ര-സംസ്ഥാന ഭരണാധികാരികളുടെ ഇടപ്പെടലിന് വഴിവെച്ച് കോൺഗ്രസ്സ് ഉൾപ്പടെനിരന്തരമായി ആവശ്യപ്പെട്ട്കൊണ്ടിരിക്കുന്ന ഗുരുവായൂർ – തിരുനാവായ പാത ഉടൻയഥാർത്ഥ്യമാക്കുക,- നിർത്തിവെച്ച ഗുരുവായൂർ- തൃശൂർ സായാഹ്നപാസഞ്ചർ പുനരാംരഭിയ്ക്കുക,,അഞ്ചിരട്ടി വർദ്ധിപ്പിച്ച വാഹന പാർക്കിoങ് ഫീസ് പഴയ നിലയിലേക്ക് മാറ്റുക, ഒച്ച് വേഗതയിൽ ഇഴയുന്ന സ്റ്റേഷൻ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുക, ദേശീയ തീർത്ഥാടന സ്റ്റേഷനായി ഉയർത്തി സൗകര്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നിവേദനം നൽകിയത്

ബന്ധപ്പെട്ട അധികാരികളെ കണ്ട് മതിയായ പ്രശ്ന പരിഹാരത്തിന് ഗുരുവായൂരിനോടൊപ്പം എന്നും ഉണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് നിവേദക സംഘത്തിന് ഉറപ്പും നൽകി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഒ.കെ.ആർ.മണികണ്ഠന്റെ നേതൃത്വത്തിൽ നേതാക്കളായ പി.കെ.രാജൻ, സി.എ. ഗോപപ്രതാപൻ ,കെ.പി.ഉദയൻ ,വി.കെ.സുജിത്ത്, സി.എസ് സൂരജ് , നിഖിൽജി കൃഷ്ണൻ ബാലൻ വാറണാട്ട്, പ്രദീഷ് ഓടാട്ട്, എച്ച്.എം. നൗഫൽ,ശശി പട്ടത്താക്കിൽ, എ.സലീൽകുമാർ , പി.ആർ. പ്രകാശൻ , ഫിറോസ്പുത്തംമ്പല്ലി, രഞ്ജിത്ത് പാലിയത്ത്, സുബീഷ് താമരയൂർ, എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു
