Header 1 vadesheri (working)

ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷം, സ്വാഗതസംഘമായി.

Above Post Pazhidam (working)

ഗുരുവായൂർ : വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17 ഞായറാഴ്ച )വൈകിട്ട് 5 മണിക്ക് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജൻമനാടായ പാലക്കാട് കോട്ടായി ചെമ്പൈ ഗ്രാമത്തിൽ തുടക്കമാകും.ചെമ്പൈ ഗ്രാമത്തിൻ്റെ ഉത്സവമായി ആഘോഷ പരിപാടികൾ വിജയകരമായി നടത്താൻ 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ആലത്തൂർ എം.പി ശ്രീ കെ.രാധാകൃഷ്ണനെ മുഖ്യരക്ഷാധികാരിയായി തെരഞ്ഞെടുത്തു.തരൂർ എംഎൽഎ പി.പി സുമോദ് ആണ് രക്ഷാധികാരി. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.ദേവദാസ്, കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.സതീഷ്, ജില്ലാ പഞ്ചായത്തംഗം ആർ.അഭിലാഷ്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തംഗങ്ങളായ കുഞ്ഞിലക്ഷ്മി, മഹേഷ് കുമാർ, ഗീത എന്നിവർ സ്വാഗത സംഘം രക്ഷാധികാരികളാകും.ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ് ഭാരവാഹി
കിഴത്തൂർ മുരുകനെ സ്വാഗതസംഘം ചെയർമാനായും ചെമ്പൈ സുരേഷിനെ കൺവീനറായും ഇന്നു ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം തെരഞ്ഞെടുത്തു.

First Paragraph Rugmini Regency (working)

ഉച്ചതിരിഞ്ഞ് മൂന്നരയോടെ ചെമ്പൈ മെമ്മോറിയൽ ഹാളിൽ ചേർന്ന സ്വാഗതസംഘം യോഗത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി.പി.പി.സുമോദ് എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. സുവർണ്ണ ജൂബിലി ആഘോഷങ്ങൾ വൻ വിജയമാക്കാൻ പൂർണ പിന്തുണയും സഹകരണവും അദ്ദേഹം അറിയിച്ചു. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.ദേവദാസ്, കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.സതീഷ്, ബ്ലോക്ക് – ഗ്രാമ പഞ്ചായത്തംഗങ്ങളായ കുഞ്ഞുലക്ഷ്മി.കെ,, എസ്.ഗീത, മഹേഷ് കുമാർ ,ചെമ്പൈ സ്വാമിയുടെ ശിഷ്യരായ സുകുമാരി നരേന്ദ്രമേനോൻ ,ഗായത്രി തമ്പാൻ, കഥകളി ആചാര്യൻ ഡോ.സദനം ഹരികുമാർ ,പി.ടി.നരേന്ദ്രമേനോൻ ,ഡോ. കുഴൽമന്ദം രാമകൃഷ്ണൻ, ആലുവ ഗോപാലകൃഷ്ണൻ, പി.എൻ.സുബ്ബരാമൻ, രവിശങ്കർ എന്നിവരുൾപ്പെടെ
നിരവധി കലാ ആസ്വാദകരും യോഗത്തിൽ സന്നിഹിതരായി.ദേവസ്വം ഭരണസമിതി അംഗം സി.മനോജ് സ്വാഗതവും ചെമ്പൈ സുരേഷ് നന്ദിയും രേഖപ്പെടുത്തി