Post Header (woking) vadesheri

പി.വി അൻവർ ബ്ലാക്ക്മെയിലിങ് രാഷ്ട്രീയമാണ് കളിക്കുന്നത്.വി.ടി ബൽറാം.

Above Post Pazhidam (working)

മലപ്പുറം: പി.വി അൻവർ ബ്ലാക്ക്മെയിലിങ് രാഷ്ട്രീയമാണ് കളിക്കുന്നതെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം. തനിക്കെതിരെ വ്യക്തിഹത്യ തുടർന്നാൽ നേതാക്കൾ കാട്ടി കൂട്ടിയ പലതിന്റേിയും തെളിവുകൾ തന്റെ പക്കലുണ്ടെന്നും വേണ്ടി വന്നാൽ നിലമ്പൂർ അങ്ങാടിയിൽ ടി.വി വെച്ച് കാണിക്കുമെന്നുമൊക്കെയുള്ള അൻവറിന്റെ പരാമർശത്തെയാണ് ബൽറാം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചത്.

Ambiswami restaurant

എന്തിനാണ് ഈ “വേണ്ടിവന്നാൽ” എന്ന ഭീഷണി? നിങ്ങളങ്ങ് കാണിക്കന്നേ, ജനം അറിയട്ടെ കാര്യങ്ങൾ. പറയുന്ന ഒരു കാര്യത്തോടും ഒരാത്മാർത്ഥതയുമില്ലാത്ത ഒരാളാണ് അൻവറെന്നും സ്വന്തം രാഷ്ട്രീയ താത്പര്യങ്ങളും കച്ചവട താത്പര്യങ്ങളും സംരക്ഷിക്കാൻ വേണ്ടി ഭരണ സംവിധാനങ്ങളേയും രാഷ്ട്രീയ നേതൃത്വത്തേയും ഭീഷണിപ്പെടുത്തി വരുതിക്ക് നിർത്താൻ നോക്കുക എന്നതാണ് അൻവറിന്റെ ലക്ഷ്യമെന്നും ബൽറാം കുറ്റപ്പെടുത്തി.

വേണ്ടിവന്നാൽ പുറത്തുവിടുമെന്ന ഭീഷണി ബ്ലാക്ക് മെയിലിങ് ആണെന്നും അതാണ് അയാളുടെ രാഷ്ട്രീയമെന്നും ബൽറാം പറഞ്ഞു. തിങ്കളാഴ്ച മാധ്യമങ്ങളെ കണ്ട പി.വി അൻവർ ഭരണ പ്രതിപക്ഷ നേതാക്കൾക്കെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ‘ഇങ്ങനെ പോയാൽ എനിക്ക് പ്രതിരോധിക്കേണ്ടിവരും. തെളിവടിസ്ഥാനത്തിലാകും അവർക്കെതിരെയുള്ള കാര്യങ്ങൾ പുറത്തുവിടുക. ഇവർക്കൊന്നും പിടിച്ചുനിൽക്കാനാകില്ല.

Second Paragraph  Rugmini (working)

ഈ പറയുന്ന വി.ഡി. സതീശനായാലും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന മുഹമ്മദ് റിയാസായാലും ആര്യാടൻ ഷൗക്കത്തായാലും തലയിൽ മുണ്ടിട്ട് നിലമ്പൂരിൽനിന്ന് ഓടിയൊളിക്കേണ്ട ഗതികേടിലേക്ക് പോകും. ഒരു മുന്നറിയിപ്പായാണ് ഇത് പറയുന്നത്. വ്യക്തിഹത്യ നടത്തുന്നത് മുഹമ്മദ് റിയാസിന്റെ്യും ആര്യാടൻ ഷൗക്കത്തിന്റെകയും നേതൃത്വത്തിലാണ്. ഒരു പരിധി കഴിഞ്ഞാൽ എനിക്കതിനെ പ്രതിരോധിക്കേണ്ടി വരും’ -അൻവർ പറഞ്ഞു.നവകേരള സദസ്സിന്റെധ പേരിൽ കോൺട്രാക്‌ടർമാരിൽനിന്ന് റിയാസ് ബലമായി പൈസ പിരിച്ചതിന്റെ തെളിവുകൾ കൈവശം ഉണ്ട്. താൻ വ്യക്തിഹത്യ നടത്താനല്ല തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഈ രീതിയിലാണ് പോകാൻ ഉദ്ദേശിക്കുന്നതെങ്കിൽ ആ രീതിയിൽ തന്നെ തിരിച്ചടിക്കുമെന്നും അൻവർ മുന്നറിയിപ്പ് നൽകി

Third paragraph