Post Header (woking) vadesheri

ജോലി ചെയ്ത കാലത്തെ ശമ്പളത്തിനായി ശ്രീകൃഷ്ണ സ്‌കൂളിന് മുന്നിൽ നിരാഹാരവുമായി വിരമിച്ച അദ്ധ്യാപിക രമണി

Above Post Pazhidam (working)

ഗുരുവായൂര്‍: ദേവസ്വത്തിന്റെ കീഴിലുള്ള ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നും വിരമിച്ചു 12 വര്ഷം കഴിഞ്ഞിട്ടും ജോലി ചെയ്ത കാലത്തെ ശമ്പളം ലഭിക്കാനായി സ്‌കൂളിന് മുന്നിൽ ജൂൺ രണ്ട് മുതൽ അനിശ്ചിത കാല നിരാഹാര സമരം നടത്തുമെന്ന് അദ്ധ്യാപിക രമണി വാർത്ത സമ്മേളനത്തിൽ അറിയിച്ചു . . ഈ സ്‌ക്കൂളില്‍ ജോലിചെയ്തിരുന്ന മറ്റൊരു ടീച്ചര്‍ പ്ലസ് ടൂവിലേയ്ക്ക് പ്രമോട്ട് ചെയ്ത ഒഴിവിലേയ്ക്കാണ് രമണിയെ അന്നത്തെ അഡ്മിനിസ്ട്രേറ്റർ രതീശൻ നിയമിച്ചത്.. പ്രമോഷൻ നൽകിയ ടീച്ചറുടെ നിയമനം വിദ്യാഭ്യാസ വകുപ്പ് അംഗീകരിക്കാതിരുന്നതോടെ രമണിയുടെ നിയമനം തൃശങ്കുവിൽ ആയി .

Ambiswami restaurant

എന്നാൽ ഇത് നിയമപരമാക്കി മാറ്റിയെടുക്കാൻ സ്‌കൂളിന്റെ മാനേജർ ആയ ഗുരുവായൂർ ദേവസ്വം തയ്യാറായതുമില്ല . ഇതിന്റെ പശ്ചാത്തലത്തിൽ പ്ലസ് റ്റു വിൽ ജോലി ചെയ്തിരുന്ന ടീച്ചർക്ക് ഹൈസ്‌കൂൾ ടീച്ചറുടെ ശമ്പളം ആണ് സർക്കാർ നൽകിയിരുന്നത് രമണിയുടെ നിയമനം വിദ്യാഭ്യസ വകുപ്പ് അംഗീകരിക്കാൻ തയ്യാറായതുമില്ല . 2007 ഡിസംബറിൽ 2013 ജോലിയിൽ പ്രവേശിച്ച്‌ 2013 മാർച്ച് 31 വിരമിക്കുന്നത് വരെ ജോലി ചെയ്ത രമണിയുടെ നിയമനം സ്ഥിരപ്പെടുത്താൻ ദേവസ്വം തയ്യാറായതുമില്ല . നിയമനത്തിന് അംഗീകാരം ഇല്ലാത്തത് കൊണ്ട് വിരമിച്ചു കഴിഞ്ഞതോടെ ശമ്പളം നൽകേണ്ട ബാധ്യത മാനേജ് മെന്റിനാണ് എന്ന് പറഞ്ഞു വിദ്യാഭ്യാസ വകുപ്പ് കയ്യൊഴിഞ്ഞു .

Second Paragraph  Rugmini (working)

വര്‍ഷങ്ങളായി മാറിമാറി വന്ന ഗുരുവായൂര്‍ ദേവസ്വം ഭരണാധികാരികളോടും, മുഖ്യമന്ത്രി, ദേവസ്വം മന്ത്രി, ദേവസ്വം കമ്മീഷണര്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍, ഡി.ഇ.ഓ, ഡി.ഡി., ഇ.പി.ഐ തുടങ്ങിയവര്‍ക്കും പല തവണ പരാതി നല്‍കിയെങ്കിലും ശമ്പളം കിട്ടാനുള്ള യാതൊരു നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല. അവസാനം നവകേരള സദസ്സിലും പരാതി നല്‍കിയെന്നും ടീച്ചര്‍ അറിയിച്ചു.

Third paragraph

മക്കളില്ലാത്ത തനിയ്ക്ക് അസുഖ ബാധിതനായ ഭര്‍ത്താവ് മാത്രമാണ് തുണയ്ക്കായുള്ളത്. വിവിധ വകുപ്പുകള്‍ക്ക് മുന്നിലും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാക്കാത്തതിനാലാണ് അദ്ധ്യയന വര്‍ഷം ആരംഭിയ്ക്കുന്ന ദിനംമുതല്‍ സ്‌ക്കൂളിന് മുന്നില്‍ നിരാഹാരം കിടക്കുന്നതെന്നും ടീച്ചർ പറഞ്ഞു വാര്‍ത്താസമ്മേളനത്തില്‍ ഭര്‍ത്താവ് രാജന്‍ ഐനിക്കുന്ന് , പൊതുപ്രവര്‍ത്തകരായ അഡ്വ: സി.ടി. ജോഫി, പ്രിജു ആന്റണി, എം. മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു .