Header 1 vadesheri (working)

ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം പ്രൊഫ.കെ.പി.ശങ്കരന് സമ്മാനിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം പൂന്താന ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. 2025 ലെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം പ്രശസ്ത സാഹിത്യ നിരൂപകൻ പ്രൊഫ.കെ.പി.ശങ്കരന് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് സമ്മാനിച്ചു. രാവിലെ 7 ന് മേൽപുത്തൂർ ആഡിറ്റോറിയത്തിൽ
പൂന്താനം സമ്പൂർണ്ണകൃതികളുടെ പാരായണത്തോടെയാണ് പൂന്താന ദിനാഘോഷ പരിപാടികൾ തുടങ്ങിയത്.

First Paragraph Rugmini Regency (working)

തുടർന്ന് നാരായണീയം ഹാളിൽ സാഹിത്യ സെമിനാർ നടന്നു. പിന്നീട് മേൽപുത്തൂർ ആഡിറ്റോറിയത്തിൽ പ്രശസ്ത കവികൾ പങ്കെടുത്ത കാവ്യാർച്ചനയും നടന്നു. വൈകിട്ട് 6ന് ചേർന്ന സാംസ്കാരിക സമ്മേളന ഉദ്ഘാടനവും ജ്ഞാനപ്പാന പുരസ്കാര സമർപ്പണവും മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവ്വഹിച്ചു. സാഹിത്യ നിരൂപകൻ കെ.പി.ശങ്കരൻ ജ്ഞാനപ്പാന പുരസ്കാരം ഏറ്റുവാങ്ങി. പുരസ്കാര നിർണയ സമിതി അംഗമായ കവി രാധാകൃഷ്ണൻ കാക്കശ്ശേരി പുരസ്കാര സ്വീകർത്താവിനെ പരിചയപ്പെടുത്തി.

Second Paragraph  Amabdi Hadicrafts (working)

ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ‘അധ്യക്ഷനായി. സമ്മേളനത്തിൽ നഗരസഭാ ചെയർമാൻ .എം.കൃഷ്ണദാസ് മുഖ്യാതിഥിയായിരുന്നു.. ചെറുകഥാകൃത്ത് എൻ.രാജൻ പൂന്താനം അനുസ്മരണം നടത്തി. ദേവസ്വം ഭരണസമിതി അംഗം സി.മനോജ് സംസാരിച്ചു .ചടങ്ങിന് ശേഷം കലാമണ്ഡലം വീണാ വാര്യരുടെ മോഹിനിയാട്ടം അരങ്ങേറി.