തൈക്കാട് സാംസ്‌കാരിക കൂട്ടായ്മയുടെ വാർഷികം.

Above Post Pazhidam (working)

ഗുരുവായൂർ  : തൈക്കാട് സാംസ്കാരിക കൂട്ടായ്മയുടെ 4-ാം വാർഷികവും കുടുംബ സംഗമവും ഫെബ്രുവരി 2 ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് 2.30 ന് തൈക്കാട് മില്ലും പടി രാജീവ് ഗാന്ധി കമ്മ്യൂണിറ്റി ഹാളിൽ സിനിമ താരം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും. ഫാദർ ഡേവീസ് ചിറമേൽ മുഖ്യാതിഥിയാകും

Poonthanam
Rugmani 700-200

അന്നേ ദിവസം കൂട്ടായ്മയുടെ ഓഫിസിൻ്റെ ഉദ്ഘാടനം പി.കെ. ചെറിയാൻ നിർവ്വഹിക്കും. സുലൈമാൻ അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും. മോട്ടിവേഷൻ സ്പീക്കർ അഭിഷാദ് ഗുരുവായൂരിനെ അനുമോദിക്കും. സൗജന്യമായി മൃതദേഹം സൂക്ഷിക്കാനുള്ള ഫ്രീസറും, ഓക്സിജൻ കോൺസൻട്രേറ്ററും നൽകുന്ന സൗജന്യ സേവന പദ്ധതിക്ക് തുടക്കം കുറിക്കും.

Vasudev Inn

തോമസ് ആളൂർ, റഫീഖ് കൊളമ്പോ , സജി ഉണ്ണീരി,മോഹനൻ ഫ്രൻ്റ്സ്, പി. പി.മുസ്തഫ ,എ. പി.കബീർ , അസ്ക്കർ കൊളമ്പോ ,രാമകൃഷ്ണൻ എടക്കര, കെ.നിസാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.