Post Header (woking) vadesheri

ഗുരുവായൂർ അഷ്ടമിരോഹിണി വിശേഷാൽ വാദ്യം

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി ദിനത്തിൽ രാവിലെയും ഉച്ചയ്ക്കും കാഴ്ച ശീവേലിക്ക് പെരുവനം കുട്ടൻ മാരാർ, തിരുവല്ല രാധാകൃഷ്ണൻ & പാർട്ടി വിശേഷാൽ മേളമൊരുക്കും.

Arya bhavan inner

Second Paragraph  Sarovaram(working)

ഉച്ചയ്ക്കും രാത്രി വിളക്കിനും വിശേഷാൽ പഞ്ചവാദ്യത്തിന് തിമിലയിൽ വൈക്കം ചന്ദ്രൻ മാരാരും സംഘവും മദ്ദളത്തിൽ കുനിശേരി ചന്ദ്രനും സംഘവും ഇടയ്ക്കയിൽ കടവല്ലൂർ രാജു മാരാരും കൊമ്പിൽ മച്ചാട് കണ്ണനും സംഘവും ഇലത്താളത്തിൽ പാഞ്ഞാൾ വേലുക്കുട്ടിയും സംഘവും അണിനിരക്കും.

Third paragraph Saravan bhavan

ഗുരുവായൂർ ശശിമാരാരും സംഘവും സന്ധ്യാ തായമ്പക ഒരുക്കും. രാത്രി വിളക്കിന് വിശേഷാൽ ഇടയ്ക്ക പ്രദക്ഷിണം. ഇടയ്ക്ക ഗുരുവായൂർ ശശി മാരാർ & പാർടി, നാഗസ്വരം ഗുരുവായൂർ മുരളി & പാർടി ..

First Paragraph Jitesh panikar (working)