Post Header (woking) vadesheri

ആഭിചാരക്രിയയുടെ പേരിൽ യുവതിയുടെ കയ്യിൽ നിന്നും സ്വർണം തട്ടിയ രണ്ട് പേർ അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട് : ആഭിചാരക്രിയ നടത്തി യുവതിയെ കബളിപ്പിച്ച് സ്വർണ്ണാഭരണങ്ങൾ തട്ടിയ കേസിലെ പ്രതികൾ പിടിയിൽ. ഭർത്താവുമായി ജീവിച്ചാൽ മരണം വരെ സംഭവിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി അതിന് പരിഹാരമായി ആഭിചാരക്രിയ ചെയ്യുന്നതിനായി യുവതിയുടെ കയ്യൽ നിന്നും 15 പവൻ സ്വർണ്ണാഭരണങ്ങൾ പലസമയത്തായി വാങ്ങിയ ചാവക്കാട് തിരുവത്ര രായമ്മരക്കാരു വീട്ടിൽ നാസർ മകൻ ജംഷീർ 34., പുന്ന മുണ്ടോക്കിൽ മുസ്തഫയുടെ മകൻ ഫാറൂഖ്.കെപി 34 എന്നിവരെയാണ് ചാവക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രീത ബാബു അറസ്റ്റ് ചെയ്തത്.

Poonthanam

സ്വർണ്ണം തിരികെ ചോദിച്ച സമയം ആവലാതിക്കാരിക്ക് റോൾഡ് ഗോൾഡിന്റെ ആഭരണങ്ങൾ തിരികെ നൽകി വിശ്വാസവഞ്ചന ചെയ്യുകയും ചെയ്തു.

Vasudev Inn
Rugmani 700-200

സ്വർണ്ണം വിറ്റു കിട്ടിയ പൈസ ഉപയോഗിച്ച് തമിഴ്നാട് കേന്ദ്രീകരിച്ചുളള ദർഗ്ഗകളിൽ ചുറ്റി ക്കറങ്ങുകയും ആഢംബര ജീവിതം നയിക്കുക യുമാണ് പ്രതികളുടെ രീതി.

സിവിൽ പോലീസ് ഓഫീസർമാരായ രജനീഷ്, അനസ്, വിനീത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

First Paragraph Jitesh panikar (working)