Post Header (woking) vadesheri

മെട്രോ ക്ലബ് ഗുരുവായൂരിന്റെ കുടുംബ സംഗമം 30ന്

Above Post Pazhidam (working)

ഗുരുവായൂർ : മെട്രോ ക്ലബ് ഗുരുവായൂരിന്റെ കുടുംബസംഗമവും സ്നേഹ സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനവും ഡിസംബർ 30 ശനിയാഴ്ച വൈകിട്ട് നടക്കുമെന്ന് ഭാവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .മെട്രോ ഹാളിൽ വൈകിട്ട് 6. 30ന് നടക്കുന്ന കുടുംബസംഗമം വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം.കെ നബീൽ ഉദ്ഘാടനം ചെയ്യും.ക്ലബ്ബ് പ്രസിഡണ്ട് പി മുരളീധരൻ അധ്യക്ഷത വഹിക്കും.

Ambiswami restaurant

സിനിമാ നടൻ ശിവജി ഗുരുവായൂർ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും.സ്നേഹ സാന്ത്വനം പദ്ധതിയുടെ ഭാഗമായി അർഹരായ 100 പേർക്ക് വർഷം 6000 രൂപ പെൻഷൻ നൽകുന്ന പദ്ധതിക്കും അന്നേദിവസം തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വർഷങ്ങളായി കാരുണ്യ പ്രവർത്തന രംഗത്ത് നിറഞ്ഞുനിൽക്കുന്ന മെട്രോ ക്ലബ് നിരവധി പേർക്ക് ഈ കാലയളവിൽ പെൻഷൻ നൽകുന്നതു കൂടാതെ നിർധന കുടുംബത്തിന് വീടും നൽകിയിട്ടുണ്ട്.

Second Paragraph  Rugmini (working)

ക്ലബ് പ്രസിഡന്റ് പി മുരളീധരൻ , വൈസ് പ്രസിഡണ്ട് കെ .ബി ഷൈജു .ജനറൽ സെക്രട്ടറി ഗിരീഷ് സി ഗീവർ , ജോയിൻ സെക്രട്ടറി വി.കെ അനിൽകുമാർ , ട്രഷറർ ചാർളി മാളിയമ്മാവ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു

Third paragraph