Above Pot

മമ്മിയൂരിൽ രണ്ടാം മഹാരുദ്രയജ്ഞം ജനുവരി 1 മുതൽ

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രം നാലാം അതിരുദ്രയജ്ഞത്തിന് തുടക്കം കുറിച്ചു കൊണ്ട് രണ്ടാം മഹാരുദ്രയജ്ഞം 2024 ജനുവരി 1 മുതൽ ആരംഭിക്കുമെന്ന് ദേവസ്വം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു തുടർച്ചയായി 3 അതിരുദ്രമഹായജ്ഞ ത്തിന് വേദിയായ കേരളത്തിലെ ഏക ക്ഷേത്രമാണ് മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രം. നാലാം അതിരുദ്രമഹായജ്ഞത്തിനുള്ള 2 -ാം മഹാരുദ്രയജ്ഞമാണ് 2024 ജനവരി 01 മുതൽ ശ്രേഷ്ഠമായ താന്ത്രിക കർമ്മങ്ങളോടും കലാ – സാംസ് കാരിക പരിപാടികളോടും കൂടി നടത്തുന്നത് .

Astrologer

ക്ഷേത്ര ചൈതന്യ വർദ്ധനവിനും , ലോക ശാന്തിക്കും , സമൂഹ നന്മക്കും വേണ്ടി നടത്തുന്ന വേദങ്ങളിൽ പറഞ്ഞിട്ടുള്ള അതിവിശിഷ്ടമായ യജ്ഞമാണ് മഹാരുദ്രയജ്ഞം . തുടർച്ചയായി 11 മഹാരുദ്ര ജ്ഞം നടത്തി 12 ാം മത് വർഷമാണ് അതിരുദ്രമഹായജ്ഞം നടത്തുക. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര സന്നിധിയിൽ പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയിൽ കേരളത്തിലെ പ്രശസ്ത വേദ പണ്ഡിതന്മാർ 11 വെള്ളി കലശങ്ങളിൽ പാൽ , തൈര് , അഷ്ടഗന്ധജലം , ഇളനീർ , ചെറുനാരങ്ങനീര് , കരിമ്പിൻ നീര് നല്ലെണ്ണ , തേൻ , നെയ്യ് , പഞ്ചഗവ്യം തുടങ്ങിയ ദ്രവ്യങ്ങൾ നിറച്ച് ശ്രീരുദ്രമന്ത്രത്താൽ ചൈതന്യത്തെ ജീവ കലശങ്ങളിലേക്ക് ആ വഹിക്കുന്നു .

രാവിലെ ഉഷഃപൂജയ്ക്കു ശേഷം ഈ ജീവകലശങ്ങളെ ശ്രീ മഹാദേവന് അഭിഷേകം ചെയ്യുന്നു . ഇതോടനുബന്ധിച്ച് ശ്രീ മഹാവിഷ്ണുവിനും , ഗണപതി , അയ്യപ്പൻ , സുബ്രഹ്മണ്യൻ , ഭഗവതി എന്നീ ഉപദേവന്മാർക്കു് നവകാഭിഷേകവും . കാലത്ത് നാഗങ്ങൾക്ക് നാഗപ്പാട്ട് , നാവോർപ്പാട്ട് വൈകീട്ട് പാതിരിക്കുന്നത്ത് കുളപ്പുറത്ത് മനയ് ക്കൽ സദാനന്ദൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ സർപ്പബലി എന്നിവയും ഉ ണ്ടായിരിക്കും . ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തി വരുന്ന മുറിഹോമം സുകൃത – ഹോമം മഹാരുദ്രയജ്ഞത്തോടൊപ്പം 7 ദിവസങ്ങളിലായി നടത്തുന്നതാണ്
മഹാരുദ്രയജ്ഞത്തിന്റെ ഭാഗമായി സംസ്കാരവും ഭാരതീയ വിജ്ഞാന പാരമ്പര്യവും എന്ന വിഷയത്തിൽ കൂടിയാട്ടം , നങ്ങ്യാർകൂത്ത് , ചാക്യാർ കൂത്ത് , പാഠകം , മിഴാവ് എന്നിവക്ക് പ്രാധാന്യം നൽകി വിവിധ മേഖലകളിൽ പ്രാവീണ്യം സിദ്ധിച്ച വിദ്യാഭ്യാസ വിചക്ഷണർ പങ്കെടുക്കുന്ന ദേശീയ സെമിനാർ ജനു വരി 08 , 09,10 തിയ്യതികളിൽ രാവിലെ 10 മുതൽ 1 മണിവരെയും ഉച്ചതിരിഞ്ഞ് 2 മ ണി മുതൽ 5 മണി വരെയും മമ്മിയൂർ ശ്രീ കൈലാസം ഓഡിറ്റോറിയത്തിൽ നടക്കും .

മഹാരുദ്രയജ്ഞത്തോടനുബന്ധിച്ച് മുഴുവൻ ഭക്തജന ങ്ങൾക്കും എല്ലാ ദിവസവും പ്രസാദ ഊട്ട് ഉണ്ടായിരിക്കും . ഈ വർഷത്തെ ദേവസ്വം ബഡ്ജറ്റ് വിഹിത പ്രകാരം ജീവകാരുണ്യ പ്രവർത്ത നങ്ങളുടെ ഭാഗമായി നിർദ്ധനരായ രോഗികൾക്കുള്ള സഹായ ഹസ്തം ചികിൽസാസഹായ നിധി 20,000 വീതം 20 പേർക്ക് മഹാരുദ്രയജ്ഞ ദിവസങ്ങളിൽ വിതരണം ചെയ്യും . ദേവസ്വം ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ , മെമ്പർമാരായ കെ.കെ.ഗോവിന്ദ് ദാസ് , പി.സുനിൽ കുമാർ , കെ.കെ.വിശ്വനാഥൻ , എക്സിക്യൂട്ടീവ് ഓഫീസർ എൻ.കെ.ബൈജു എന്നിവർ പങ്കെടുത്തു .

Vadasheri Footer