Post Header (woking) vadesheri

“എന്നെ വിളിക്കാൻ അവൾ എങ്ങിനെ ധൈര്യപ്പെട്ടു” , ദേവസ്വം ഭരണ സമിതിയിലെ എൻ സി പി പ്രതിനിധി

Above Post Pazhidam (working)

ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്ര ദർശനത്തിനു സഹായം തേടിയതിന് വനിതാ നേതാവിനെ അധിക്ഷേപിച്ച് എന്സിപി പ്രതിനിധിയായ ദേവസ്വം ഭരണ സമിതി അംഗം വിജി രവീന്ദ്രന്‍ . മണ്ഡലം പ്രസിഡന്റ് പോലുള്ള അണ്ടനും അടകോടനും തന്നെ വിളിക്കരുതെന്ന് എന്സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വിജി രവീന്ദ്രന്‍ പറഞ്ഞു. നേരിട്ടു വിളിക്കാന്‍ അവള്‍ എങ്ങനെ ധൈര്യപ്പെട്ടു എന്നും രവീന്ദ്രന്‍ ചോദിച്ചു.

Ambiswami restaurant

ജില്ലാ സംസ്ഥാന നേതാക്കള്‍ മാത്രം വിളിച്ചാല്‍ മതിയെന്നും രവീന്ദ്രന്‍ പറഞ്ഞു. കൊല്ലം ജില്ലയിലെ ഒരു മണ്ഡലം പ്രസിഡന്റിനു വേണ്ടി കരുനാഗപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് വിളിച്ചപ്പോഴാണ് രവീന്ദ്രന്‍ ഇങ്ങനെ സംസാരിച്ചത്.

Second Paragraph  Rugmini (working)

ഫോണ്‍ സംഭാഷണം ഇങ്ങനെ…

ബ്ലോക്ക് പ്രസിഡന്റ്:

Third paragraph

കരുനാഗപ്പള്ളി ബ്ലോക്ക് പ്രസിഡൻറാ…  ഒരു മണ്ഡലം പ്രസിഡന്റ് ……വനിതാ നേതാവാ…. അവരുടെ ഫാമിലിക്ക് നാളെ തൊഴാനുള്ള ഒരു സൗകര്യം ഉണ്ടാക്കിക്കൊടുക്കണം.

വി ജി രവീന്ദ്രന്‍: അവരു വിളിച്ചില്ലല്ലോ, അവരോട് വിളിക്കാന്‍ പറ..

ബ്ലോക്ക് പ്രസിഡന്റ്: അവരു വിളിച്ചെന്ന് പറഞ്ഞു. അപ്പോ വേറെ ആരെങ്കിലും വിളിക്കണമെന്ന് പറഞ്ഞു.

വി ജി രവീന്ദ്രന്‍: ;ആരാണത്, മണ്ഡലം പ്രസിഡന്റ് എന്നു പറഞ്ഞ് ഒരുത്തി വിളിച്ചിരുന്നു.

ബ്ലോക്ക് പ്രസിഡന്റ്:അതെ മണ്ഡലം പ്രസിഡന്റ് ആണത്

വി ജി രവീന്ദ്രന്‍:മണ്ഡലം പ്രസിഡന്റ് ഒന്നും വിളിക്കണ്ട. ജില്ലയിലെ അറിയപ്പെടുന്നവര്‍ ആരെങ്കിലും വിളിച്ചാല്‍ മതിയെന്ന് പറഞ്ഞിട്ടുണ്ട്. അവരുടെ കാര്യം ഇനി രക്ഷയില്ല. ലിസ്റ്റായിപ്പോയി. അടുത്ത പ്രാവശ്യം കൊടുക്കാമെന്ന് പറയൂ. അവര്‍ അത്ര സ്മാര്ട്ടാാകണ്ട.

ബ്ലോക്ക് പ്രസിഡന്റ്അതുകൊണ്ടാണ് ഞാന്‍ വിളിച്ചത്

വി ജി രവീന്ദ്രന്‍: എന്നെ മണ്ഡലം പ്രസിഡന്റും ബ്ലോക്ക് പ്രസിഡന്റും വരെയുള്ളവര്‍ വിളിക്കാനല്ല, ജില്ലാ ഭാരവാഹികളോ സ്‌റ്റേറ്റ് ഭാരവാഹികളോ മാത്രമേ വിളിക്കാന്‍ പാടുള്ളൂ.

മണ്ഡലം പ്രസിഡന്റിന് ഇത്ര തന്റേടമായിട്ട് വിളിക്കാനുള്ള ധൈര്യം എങ്ങനെയാണ് ഉണ്ടായത്. എവിടെന്ന് നമ്പര്‍ കിട്ടി, ആരോട് നമ്പര്‍ ചോദിച്ചു. എങ്ങനെ എന്നെ നേരിട്ട് വിളിക്കാനുള്ള ധൈര്യം അവള്ക്കു ണ്ടായി.

ബ്ലോക്ക് പ്രസിഡന്റ്അതു ശരിയാണ്. ;

വി ജി രവീന്ദ്രന്അതുവേണ്ട. കണ്ട അണ്ടനും അടകോടനും മറ്റും വിളിക്കുമ്പോള്‍ കേറ്റിവിടാന്‍ ഇരിക്കുന്നവനല്ല ഞാന്‍. ശരി. അടുത്ത പ്രാവശ്യം നോക്കാമെന്ന് പറ