Post Header (woking) vadesheri

വ്യാപാരികൾ ചാവക്കാട് റാലിയും പ്രതിഷേധ കച്ചടവും നടത്തി

Above Post Pazhidam (working)

ചാവക്കാട് : അനധികൃതതെരുവോരകച്ചവടത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഹ്വാനം പ്രകാരം ജില്ലയിലേ മുഴുവൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ ചാവക്കാട് മുനിസിപ്പാലിറ്റിയിലേക്ക് പ്രതിഷേധ റാലി യും മുനിസിപ്പൽ ഓഫീസിന് മുന്നിൽ പ്രതിഷേധ കച്ചവടവും ധർണ്ണയും നടത്തി.

Ambiswami restaurant

ധർണ ജില്ലാ സെക്രട്ടറി യേറ്റ് മെമ്പറും ഗുരുവായൂർ മണ്ഡലം ജനറൽ കൺവീനറുമായ ജോജി തോമസ് ഉത്ഘാടനം ചെയ്തു.ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ വൈ സ് പ്രസിഡന്റ്‌ കെ എൻ സുധീർ അധ്യക്ഷത വഹിച്ചു. ട്രഷറർ കെ കെ സേതുമാധവൻ,പാലയൂർ യൂണിറ്റ് പ്രസിഡന്റ്‌ ബിജു (ആന്റോ സൗണ്ട് )സെക്രട്ടറി സേവിയർ, തിരുവത്ര യൂണിറ്റ് പ്രസിഡന്റ്‌ ഹാരിസ് ആർ എച്ഛ്, ട്രഷറർ ജംഷീറലി, സി എം എ വൈസ് പ്രസിഡന്റ്‌ കെ കെ നടരാജൻ,സെക്രട്ടറി മാരായ പി എം അബ്ദുൽ ജാഫർ, പി എസ് അക്ബർ, എ എസ് രാജൻ,സി എം എ സെക്രട്ടറി യേറ്റ് മെമ്പർമാരായ ആർ എസ് ഹമീദ്, ഇ എ ഷിബു,യൂത്ത് വിങ് പ്രസിഡന്റ്‌ ഷഹീർ,വനിതാ വിങ് പ്രസിഡന്റ്‌ ഫാഡിയ ഷഹീർ എന്നിവർ നേതൃത്വം നൽകി