ചാവക്കാട് : കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചാവക്കാട് രാജ സീനിയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന തൃശൂർ സഹോദയ ബാസ്കറ്റ്ബോൾ ടൂർണമെന്റ് സമാപിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ ചെ ന്ദ്രാപിന്നി എസ് എൻ വിദ്യാഭവനും, പെൺകുട്ടികളുടെ വിഭാഗത്തിൽ മാള ഡോ. രാജു ഡേവീസ് ഇന്റർനാഷണലും ജേതാക്കളായി.
തൃശൂർ സഹോദയ പ്രസിഡണ്ട് എം കെ രാമചന്ദ്രൻ മത്സരം ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ സഹോദയ സെക്രട്ടറിയും രാജ സ്കൂൾ പ്രിൻസിപ്പലുമായ കെ എ ഷമീം ബാവ അധ്യക്ഷത വഹിച്ചു. രാജ സ്കൂൾ മാനേജർ ടി മധുസൂദനൻ,അധ്യാപികമാരായ എ എസ് ശംസില, നിമ്മീ അജയകുമാർ, ബിന്ദു പി നായർ, സ്കൂൾ ലീഡർ മുഹമ്മദ് ഷമ്മാസ്, സ്പോർട്സ് ക്യാപ്റ്റൻ മുഹമ്മദ് നിഹാൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന മത്സരത്തിൽ ആൺകുട്ടികളുടെ 16 ടീമും, പെൺകുട്ടികളുടെ 12 ടീമും പങ്കെടുത്തു.
ആൺകുട്ടികളുടെ വിഭാഗത്തിൽ ഡോ രാജു ഡേവീസ് ഇന്റർ നാഷണൽ സ്കൂൾ മാള, ഹോളിക്രോസ്സ് സ്കൂൾ ആർത്താറ്റ് യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ ഐ ഇ എസ് ഇഗ്ലീഷ് സ്കൂൾ ചിറ്റിലപള്ളി, ദേവമാതാ ഇംഗ്ലീഷ് സ്കൂൾ തൃശൂർ എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
സമാപന സമ്മേളനത്തിൽ ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ പി കെ മുസ്തഫ മുഖ്യാതിഥിയായി. വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ബാസ്കറ്റ് ബോൾ അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റ് ഡോ രാജു ഡേവിസ്, എസ് എൻ സ്കൂൾ സെക്രട്ടറി പ്രദീപ് എന്നിവർ പങ്കെടുത്തു