Post Header (woking) vadesheri

വഴിയാത്രക്കാര്‍ക്ക് തണ്ണീര്‍ പന്തല്‍ ഒരുക്കി ഒരുമനയൂര്‍ സര്‍വീസ് സഹകരണ ബാങ്ക്

Above Post Pazhidam (working)

ചാവക്കാട് : ശക്തമായ ചൂടിൽ കഷ്ടപ്പെടുന്ന വഴിയാത്രക്കാര്‍ക്ക് തണ്ണീര്‍ പന്തല്‍ ഒരുക്കി ഒരുമനയൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. ഒരുമനയൂര്‍ മാങ്ങോട്ട് സ്‌കൂള്‍ പരിസരത്ത് ദേശീയ പാതയോട് ചേര്‍ന്നാണ് തണ്ണീര്‍ പന്തല്‍ ഒരുക്കിയത്. തണ്ണീര്‍ പന്തല്‍ ബാങ്ക് പ്രസിഡന്റ് റാഫി വലിയകത്ത് തണ്ണീര്‍ പന്തല്‍ ഉദ്ഘാടനം ചെയ്തു.

Ambiswami restaurant

ഒരുമനയൂര്‍ എ യു പി സ്‌കൂള്‍ അധ്യാപിക ഷിനി ഫ്‌ളവര്‍ ഇ ടി മുഖ്യാഥിതിയായി .വൈസ് പ്രസിഡന്റ് ഒ വി വേലായുധന്‍, ഡയറക്ടര്‍മാരായ സി എ അബ്ദുല്‍ റസാഖ്, യു എന്‍ മൊയ്തുണ്ണികുട്ടി, ആച്ചി മോഹനന്‍, ഇ പി കുര്യാക്കോസ്, എ ടി മുജീബ്, അഷ്‌ക്കറലി, പി കെ ശശികല, റംഷി ഹനീഫ, നാദിയ ജാസീം, ബാങ്ക് സിക്രട്ടറി സി എ സുജോ, സ്റ്റാഫഗങ്ങളായ സി പി റൂബി, ടി എം മുനീറ, സഫീര്‍ പി പി, രജ്ഞ്ജിത്ത് ബി എന്‍, ഹസ്‌ന സാഹിദ്, കെ എസ് സലീന,പി കെ രവി, എന്നിവര്‍ സംബന്ധിച്ചു.

Second Paragraph  Rugmini (working)