Madhavam header
Above Pot

ഗുരുവായൂരിൽ അരങ്ങേറ്റം നടത്താൻ ഭഗവാന്റെ അനുഗ്രഹം മാത്രം പോരാ , സ്റ്റേജ് മാഫിയയും കനിയണം

ഗുരുവായൂർ : നൃത്തം പഠിച്ചവർക്ക് കണ്ണന്റെ മുന്നിൽ അരങ്ങേറ്റം നടത്താൻ കഴിയാതെ നർത്തകിമാരും അധ്യാപകരും മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ നൃത്തം അവതരിക്കാൻ അനുമതി ലഭിക്കണമെങ്കിൽ സാക്ഷാൽ ഗുരുവായൂരപ്പന്റെ അനുഗ്രഹം മാത്രം പോരാ ,ഗുരുവായൂരിലെ സ്റ്റേജ് മാഫിയക്കാർ കനിയണം , സ്‌കൂൾ വെക്കേഷൻ കാലത്താണ് മിക്ക സംഘങ്ങളും അരങ്ങേറ്റത്തിനായി തിരഞ്ഞെടുക്കുക .കേരളത്തിലും വിദേശത്തുമുള്ള കുട്ടികൾ ഈ കാലത്താണ് അരങ്ങേറ്റത്തിനായി ഗുരുവായൂരിൽ എത്തുന്നത് . എന്നാൽ മേല്പത്തൂർ ആഡിറ്റോറിയായതിൽ അരങ്ങേറ്റം നടത്താൻ കടമ്പകൾ ഏറെയാണ് ,

മേലപ്പത്തൂർ ആഡിറ്റോറിയം ബുക്ക് ചെയ്യാൻ എത്തിയവരുടെ തിരക്ക്
Astrologer

രണ്ടു മാസം മുൻപ് ആണ് ബുക്കിങ് തുടങ്ങുക 90 മിനുട്ട് നേരത്തേക്ക് ദേവസ്വം ഈടാക്കുന്നത് 3,540 രൂപയാണ് ഗുരുവായൂരിലെ ഏജന്റുമാർ ആദ്യം തന്നെ സ്റ്റേജ് ബുക്ക് ചെയ്തിട്ട് മറിച്ചു നൽകുകയാണ് .വൈകീട്ട് പ്രൈം ടൈമിൽ 25,000 മുതൽ 50,000 വരെവാങ്ങിയാണ് ഇടനിലക്കാർ സ്ലോട്ട് മറിച്ചു നൽകുന്നതത്രെ . പ്രൈം ടൈം ആർക്കും നേരിട്ട് ലഭിക്കില്ല , ബാക്കിയുള്ള സമയങ്ങൾ നറുക്ക് ഇട്ട് എടുത്താണ് നൽകുന്നത് . അത് കൊണ്ട് രാവിലെ ദേവസ്വം ഓഫീസ് തുറക്കുന്ന സമയത്ത് വൻ തിരക്കാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെടുന്നത്. പലരും ഇതിനായി ദിവസങ്ങളോളം ദേവസ്വം ഓഫീസ് കയറി ഇറങ്ങുകയാണ്

പക്കമേളക്കാരും ചില ഫോട്ടോഗ്രാഫർമാരും ദേവസ്വത്തിലെ ചില ഉദ്യോഗസ്ഥരും ഈ മാഫിയയിൽ കണ്ണികൾ ആണെന്നാണ് ലഭിക്കുന്ന വിവരം രണ്ടു മാസം ഈ മാഫിയ സംഘത്തിന് ചാകരകാലമാണ് . ഈ മാഫിയ സംഘം കാരണം പല നൃത്ത അധ്യാപകരും മൂകാബിക തുടങ്ങിയ ക്ഷേത്രങ്ങളിൽ ആണ് തങ്ങളുടെ വിദ്യാർത്ഥികളുടെ അരങ്ങേറ്റം നടത്തുന്നത് . ഇത് കൊണ്ട് വൻ നഷ്ടമാണ് ഗുരുവായൂരിന് ഉണ്ടാകുന്നത് , 25 കുട്ടികൾ അരങ്ങേറുന്നുണ്ടെങ്കിൽ ബന്ധു മിത്രാദികൾ ആയി ഏറ്റവും കുറഞ്ഞത് 250 പേര് എങ്കിലും ഇവരുടെ കൂടെ എത്തും അവർ ക്ഷേത്രത്തിൽ കാണിക്ക ഇടുന്നതും വഴിപാട് നടത്തുന്നതും ഇല്ലാതെ പോകുന്നു . കൂടാതെ ക്ഷേത്ര നടയിലെ വ്യാപാരികൾക്ക് കച്ചവട നഷ്ടവും ഉണ്ടാകുന്നു.

അടുത്തിടെ തെക്കേ നടയിൽ പണിത ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ അരങ്ങേറ്റം നടത്താൻ അനുമതി നൽകുകയാണെങ്കിൽ കണ്ണന്റെ നടയിൽ അരങ്ങേറ്റം നടത്താൻ ആഗ്രഹിക്കുന്ന മുഴുവൻ നൃത്ത വിദ്യാർത്ഥികൾക്കും അതിനുള്ള അവസരം ലഭിക്കും കൂടാതെ ദേവസ്വത്തിന് അധിക വരുമാനവും ആകും . ഇതോടെ ഇടനിലക്കാരുടെ കൊള്ളക്കും അറുതി വരുത്താൻ കഴിയും എന്നാണ് .നൃത്താധ്യാപകർ ചൂണ്ടി കാട്ടുന്നത്

Vadasheri Footer