Post Header (woking) vadesheri

മഹാത്മ സോഷ്യൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ ഗസൽ സംഗീത നിശ

Above Post Pazhidam (working)

ചാവക്കാട് : രാജ്യത്തിൻ്റെ എഴുപത്തി നാലാമത് റിപ്പബ്ലിക്ക് ദിനാഘോaഷ പരിപാടികളുടെ ഭാഗമായി മഹാത്മ സോഷ്യൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ ഗസൽ സംഗീത നിശ സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം വാർത്ത സമ്മേളനത്തിൽ അറിയിച്ചു .

Ambiswami restaurant


ജനുവരി 26 വൈകീട്ട് 6.30ന് ചാവക്കാട് തത്ത ഹാളിൽ “ഗസൽ രാവ്” എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

ജയരാജ് സംവിധാനം ചെയ്ത് കൈതപ്രം ഗാനരചന നിർവഹിച്ച “മെഹ്ഫിൽ”എന്ന സിനിമയിൽ ഗാനം ആലപിച്ച പ്രശസ്ത ഗസൽ ഗായകൻ കോഴിക്കോട് മുസ്തഫ മാസ്റ്ററുടെ നേതൃത്വത്തിലാണ് സംഗീത പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

Second Paragraph  Rugmini (working)

വാർത്ത സമ്മേളനത്തിൽ വൈസ് പ്രസിഡണ്ട് എം.എ. മൊയ്ദീൻഷ, അഡ്വയ്സറി മെമ്പർ നൗഷാദ് അഹമ്മു, മെമ്പർഷിപ്പ് കൺവീനർ അനീഷ് പാലയൂർ, എക്സിക്യൂട്ടീവ് മെമ്പർ സൂരജ് ഗുരുവായൂർ എന്നിവർ പങ്കെടുത്തു