Post Header (woking) vadesheri

പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.

Above Post Pazhidam (working)

ചാവക്കാട് : പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മണത്തല ബീച്ച് സിദ്ധീഖ് പള്ളിയുടെ കുളത്തിൽ കുളിക്കാനിറങ്ങിയ തിരുവത്ര ചെങ്കോട്ട തൊണ്ടംപിരി ഷാബുവിന്റെ മകന്‍ ഷെബിന്‍ ആണ് മരിച്ചത്. വ്യാഴാഴ്‌ച രാവിലെ 9.45 ഓടെയാണ് അപകടമുണ്ടായത്.

രണ്ട് കുട്ടികളാണ് കുളിക്കാനിറങ്ങിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ ഫയര്‍ ഫോഴ്‌സ് എത്തി കുട്ടിയെ പുറത്തെടുത്ത് ചാവക്കാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.