Post Header (woking) vadesheri

ജനസേവാ ഫോറം കുടുംബ സംഗമവും ,സമാദരണ സദസ്സും സംഘടിപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : ജന സേവാ ഫോറത്തിൻ്റെ കുടുംബ സംഗമവും ,സമാദരണവും, ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണ ദാസ് ഉൽഘാടനം ചെയ്തു. .പിഷരാടി സമാജം ഹാളിൽ നടന്ന ചടങ്ങിൽ ഫോറം പ്രസിഡണ്ടു്.എം.പി.പരമേശ്വരൻ അദ്ധ്യക്ഷതവഹിച്ചു .വിനോദിനി മേനോൻ സ്മാരക മംഗല്യ നിധിയുടെ ഉൽഘാടനവും നഗരസഭ ചെയർമാൻ നിർവഹിച്ചു.

Ambiswami restaurant

വിവിധ മേഖലകളിൽ മികവു് പുലർത്തിയവർക്കും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കവി രാധാകൃഷ്ണൻ കാക്കശ്ശേരി ആദരിച്ചു ജനസേവാ ഫോറത്തിൻ്റെ സ്ഥാപക സാരഥി വി.പി.മേനോൻ , ജനു ഗുരുവായൂർ, ഡോ : ആർ.വി.ദാമോദരൻ, ഡോ.വിനോദ് ഗോവിന്ദ്, ഡോ.ജിജു കണ്ടരാശ്ശേരി, അഡ്വ.സുബരായ പൈ, ഡോ.വി.അച്ചുതൻ കുട്ടി, സരിത സുരേന്ദ്രൻ ,ശാന്ത വാരിയർ, ഗീതാ രാധാകൃഷ്ണൻ ,കെ .ചിന്നമണി, കെ.സി.ബാദുഷ, സത്യപാലൻകുറ്റൂർ എന്നിവരെയാണ് വേദിയിൽ അനുമോദിച്ചത്.

Second Paragraph  Rugmini (working)

നഗരസഭ കൗൺസിലർമാരായ ശോഭാ ഹരി നാരായണൻ, സി..എസ്.സൂരജ്, കെ.പി.എ.റഷീദ്, പ്രീതാ മുരളി, ബാലൻ വാറണാട്ട്, പി.ആർ സുബ്രമണ്യൻ, എസ്.കൃഷ്ണപ്രസാദ് എന്നിവർ സംസാരിച്ചു .തുളസീധരൻ കോട്ടപ്പടി ഒരുക്കിയ “പുനർജ്ജനി ” മയക്കമരുന്നിനെതിരായ ബോധവൽക്കരണ എങ്കാങ്കനാടകം, നൃത്തനൃത്യങ്ങൾ, സ്നേഹവിരുന്ന്: വാർഷിക പൊതുയോഗം എന്നിവയും നടത്തി. പരിപാടിയ്ക്ക് ഒ.ജി.രവീന്ദ്രൻ, ടി.വി.കൃഷ്ണദാസ്, പി.മുരളീധരൻ കെ.പി.നാരായണൻ നായർ, ഉഷാ മേനോൻ ,, കെ.വിദ്യാസാഗരൻ, കെ.വി.രാധാകൃഷ്ണവാരിയർ, അശ്വതി, കൃഷ്ണപ്രിയ എന്നിവർ നേതൃത്വം നൽകി

Third paragraph