Above Pot

ദേവസ്വം ഇൻഷുറൻസ് പദ്ധതിയിൽ ഇനി പെൻഷൻകാരും

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൻ്റെ സമഗ്ര ഇൻഷുറൻസ് പദ്ധതിയിൽ പെൻഷൻകാരെക്കൂടി ഉൾപ്പെടുത്താൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. വരുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതി മുതൽ ( 3 – 3 -2023) പെൻഷൻകാരെ ഉൾപ്പെടുത്താനാണ് തീരുമാനം.
ഭരണ സമിതി യോഗത്തിൽ
ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ അധ്യക്ഷനായിരുന്നു.
ഭരണ സമിതി അംഗങ്ങളായ തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ , കെ.വി.മോഹന ‘കൃഷ്ണൻ, കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ,ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു

First Paragraph  728-90