Post Header (woking) vadesheri

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചു.

Above Post Pazhidam (working)

മുംബൈ: നിയമസഭയിൽ സർക്കാർ വിശ്വാസവോട്ടെടുപ്പ് നേരിടാനിരിക്കെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചു. രാത്രി 9.45ഓടെ ഫേസ്ബുക് ലൈവിലൂടെയാണ് ഉദ്ധവ് രാജി പ്രഖ്യാപിച്ചത്. വിശ്വാസവോട്ടെടുപ്പ് മാറ്റിവെക്കണമെന്ന ശിവസേനയുടെ ഹരജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം. മറാത്തികൾക്കും ഹിന്ദുക്കൾക്കും വേണ്ടിയാണ് താൻ നിലനിന്നതെന്ന് ഉദ്ധവ് താക്കറെ രാജി പ്രഖ്യാപിച്ച പ്രസംഗത്തിൽ പറഞ്ഞു. സഭയിലെ അംഗബലമല്ല കാര്യം. ഒരു ശിവസേനക്കാരൻ പോലും എതിരാകുന്നത് സഹിക്കാനാകില്ലെന്നും ഉദ്ധവ് പറഞ്ഞു.

Arya bhavan inner

Second Paragraph  Sarovaram(working)

പാർട്ടിയിൽ നിലനിന്ന് സ്ഥാനമാനങ്ങൾ നേടിയവർ ഇന്ന് പാർട്ടിയുമായി വിദ്വേഷത്തിലാണ്. ഒന്നും ലഭിക്കാത്ത സാധാരണക്കാരായ ശിവസൈനികരാണ് പാർട്ടിക്ക് പിന്നിൽ ഉറച്ചുനിൽക്കുന്നത് -ഉദ്ധവ് പറഞ്ഞു. മഹാരാഷ്ട്ര നിയമസഭയിൽ നാളെ രാവിലെ 11ന് വിശ്വാസവോട്ടെടുപ്പ് നടത്താനാണ് സുപ്രീംകോടതി അനുമതി നൽകിയത്. കോടതിയുടെ തീരുമാനം ശിവസേനക്ക് കനത്ത തിരിച്ചടിയായിരുന്നു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടതായി വന്നു.

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

ഇതോടെയാണ് മുഖ്യമന്ത്രി രാജി പ്രഖ്യാപിച്ചത്. വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള ഗവർണറുടെ തീരുമാനത്തിനെതിരെ ശിവസേനയാണ് സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചത്. എം.എൽ.എമാരെ അയോഗ്യരാക്കി നോട്ടീസ് നൽകിയ തീരുമാനം നിലനിൽക്കെ വിശ്വാസ വോട്ടെടുപ്പിലേക്ക് എങ്ങനെ പോകാൻ കഴിയുമെന്ന് ഉദ്ധവിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി ചോദിച്ചിരുന്നു. എന്നാൽ, അയോഗ്യതയും വിശ്വാസ വോട്ടെടുപ്പും തമ്മിൽ ബന്ധമെന്താണെന്ന മറുചോദ്യമാണ് കോടതി ചോദിച്ചത്. വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിന്റെ സമയപരിധിയെക്കുറിച്ച് ഭരണഘടനയിൽ നിബന്ധനയുണ്ടോ എന്നും കോടതി ആരാഞ്ഞു. രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി ആവശ്യപ്പെട്ടത്. ബി.ജെ.പിയുടെ ആവശ്യത്തിന് പിന്നാലെയായിരുന്നു ഗവർണർ വിശ്വാസ വോട്ടെടുപ്പിന് നിര്‍ദേശം നല്‍കിയത്