Post Header (woking) vadesheri

ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ കുഴഞ്ഞ് വീണ് മരിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ കുഴഞ്ഞ് വീണ് മരിച്ചു. കോടാലി സ്വദേശി കെ.കെ.ബാലന്‍ ആണ് മരിച്ചത്. ഉച്ചക്ക് രണ്ടോടെ ഡിപ്പോയില്‍ ഇയാള്‍ കുഴഞ്ഞ് വീണത് കണ്ട യാത്രക്കാര്‍ സ്‌റ്റേഷന്‍ മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു. സ്‌റ്റേഷന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ സഹപ്രവര്‍ത്തകര്‍ ഇയാളെ ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Ambiswami restaurant