header 4

ഗുരുവായൂർ ദേവസ്വം ക്ലോക്ക് റൂമിൽ സൂക്ഷിക്കാൻ ഏൽപിക്കുന്ന വസ്തുക്കൾ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ട , കൊല്ലം സ്വദേശിനിക്ക് നഷ്ടപ്പെട്ടത് ലാപും മൊബൈലും അടങ്ങിയ ബാഗ്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ക്ലോക്ക് റൂമിൽ സൂക്ഷിക്കാൻ ഏൽപിച്ച ബാഗ് ഉടമക്ക് തിരിച്ചു കൊടുത്തില്ല . ലാപ്ടോപ്പും മൊബൈൽ ഫോണും , വീടിന്റെ താക്കോൽ അടക്കം ഉള്ള ബാഗാണ് ഉടമക്ക് നഷ്ടപ്പെട്ടത് . വെള്ളിയാഴ്ച വൈകീട്ടാണ് കൊല്ലം സ്വദേശിയും പാലക്കാട് എഫ് സി ഐ യിലെ ഉദ്യോഗസ്ഥയുമായ യുവതി കിഴക്കേ നടയിലെ ക്ലോക്ക് റൂമിൽ ബാഗ് സൂക്ഷിക്കാൻ ഏൽപിച്ചത് .അതിന് ക്ളോക്ക് റൂമിലെ ജീവനക്കാർ ടോക്കണും നൽകി . പാലക്കാട്ടെ ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് പോകും വഴി ഗുരുവായൂരിൽ ദർശനം നടത്താൻ എത്തിയതായിരുന്നു കശ്മീരിൽ അതിർത്തി കാക്കുന്ന പട്ടാളക്കാരന്റെ ഭാര്യയായ യുവതിയും അമ്മയും ,

Astrologer

ഇവർ ശനിയാഴ്ച പുലർച്ചെ 3.20 നുള്ള തിരുവനന്ത പുരം ഇന്റർ സിറ്റിക്ക് ടിക്കറ്റ്‌ എടുത്തിരുന്നു . ഏതാനും മണിക്കൂറുകൾ മാത്രം ഗുരുവായൂരിൽ താങ്ങുന്നതിനാൽ ലോഡ്ജിൽ മുറി എ ടുത്തിരുന്നില്ല .അത് കൊണ്ടാണ് വിലപിടുപ്പമുള്ള സാധനങ്ങൾ ഉള്ള ബാഗ് സൂക്ഷിക്കാൻ ഏല്പിച്ചത് . അത്താഴ പൂജയും ശീവേലിയും തൊഴുതു പുറത്ത് കടന്ന ഇവർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ കലാപരിപാടികളും കണ്ട് ക്ഷേത്ര നടയിൽ തന്നെ സമയം ചിലവഴിച്ചു . രണ്ടു മണിക്ക് ബാഗ് തിരിച്ചെടുക്കാൻ എത്തിയപ്പോഴാണ് ബാഗ് കാണാനില്ല എന്ന് ജീവനക്കാർ പറയുന്നത് . . ബാഗ് കൊടുക്കുമ്പോൾ ഉണ്ടായിരുന്ന ജീവനക്കാർ ഡ്യൂട്ടി കഴിഞ്ഞു മടങ്ങുകയും ചെയ്തിരുന്നു .

നാട്ടിൽ അത്യാവശ്യമായി എത്തേണ്ടതിനാൽ ടെംപിൾ പോലീസിൽ പരാതി നൽകിയ ശേഷം ഇന്റർ സിറ്റിയിൽ തന്നെ കൊല്ലത്തേക്ക് മടങ്ങി .ടോക്കൺ തെറ്റി ബാഗ് മാറി കൊടുത്തു എന്നാണ് ജീവനക്കാർ പറയുന്നത് എങ്കിൽ മാറി കൊടുത്ത ടോക്കൺ പ്രകാരമുള്ള ബാഗ് അവിടെ കാണേണ്ടതാണ് , പകരം ബാഗ് അവിടെ ഇല്ല എന്ന് ജീവനക്കാരും പറയുന്നു തിരക്ക് ഉണ്ടാകുമ്പോൾ ഇതൊക്കെ സംഭവിക്കും എന്നമട്ടിലാണ് ജീവനക്കാരുടെ പെരുമാറ്റം . വില കൂടിയ വസ്തുക്കളുമായി ഗുരുവായൂരിൽ എത്തുന്നവർ അതുമായി തിരിച്ചു പോകാമെന്ന് പ്രതീക്ഷിക്കേണ്ട .

ഗുരുവായൂരിൽ വരുന്ന ഭക്തരെ ചേർത്ത് പിടിക്കേണ്ട ദേവസ്വം ജീവനക്കാരാണ് ഉത്തര വാദിത്വം ഇല്ലാതെ പെരുമാറുന്നത് .രാഷ്ട്രീയ സമ്മർദത്തിൽ നിയമിക്കുന്ന താൽക്കാലിക ജീവനക്കാർക്ക് ഭക്തരോട് എന്ത് കരുതലും ഉത്തരവാദിത്വവുമാണ് ഉണ്ടാകുക എന്നാണ് ഭക്തർ ചോദിക്കുന്നത് ക്ഷേത്രം അടച്ചിട്ടും ബാഗ് എടുക്കാൻ ആൾ എത്താതായതോടെ ബാഗ് മറന്നു വെച്ച് ഉടമ പോയിട്ടുണ്ടാകും എന്ന ധാരണയിൽ ജീവനക്കാരിൽ ആരെങ്കിലും അടിച്ചു മാറ്റിയതാണോ എന്ന സംശയവും ഉയരു ന്നുണ്ട് .

കൊല്ലം സ്വദേശിനി വിജിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തിട്ടുണ്ടെന്ന് ടെമ്പിൾ സി ഐ പ്രേമാനന്ദ കൃഷ്ണൻ പറഞ്ഞു. ദേവസ്വത്തിനോട് സി സി ടി വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു കോടികണക്കിന് രൂപ ചിലവഴിച്ചു ക്ഷേത്രത്തിന് ചുറ്റും സി സി ടി വി കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും . ഇത് പോലെയുള്ള സംഭവങ്ങൾ ഉണ്ടായാൽ ദൃശ്യങ്ങൾ പോലിസിന് കിട്ടാൻ ഏറെ കാലതാമസം എടുക്കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുകയും ചെയ്യുന്നു