Above Pot

വീണു കിട്ടിയ ഒന്നര പവൻ സ്വർണം പോലിസിൽ ഏൽപിച്ച് യുവാവ് മാതൃകയായി

ഗുരുവായൂർ : റോഡിൽ നിന്നും വീണു കിട്ടിയ ഒന്നര പവൻ തൂക്കം വരുന്ന കൈചെയിൻ പോലിസിൽ ഏൽപിച്ച് യുവാവ് മാതൃകയായി . അന്നകര പറോല എഴുത്തച്ഛൻ വീട്ടിൽ പി ആർ രജീഷിനാണ് കൈചെയിൻ വീണു കിട്ടിയത് .താമരയൂരിലെ ടയർ ലാന്റ് എന്ന റീസോൾ സ്ഥാപനത്തിലെ ജീവനക്കാരൻ ആണ് രജീഷ് ടയർ വാങ്ങാൻ മുതുവട്ടൂരിലെ ഓഫീസിൽ വന്ന മണത്തല ബേബി റോഡ് കൂർക്കപറമ്പിൽ മധുരാജുമായി കമ്പനിയിലേക്ക് ബൈക്കിൽ പോകുമ്പോൾ മുതുവട്ടൂർ താമരയൂർ റോഡിൽ പ്രിയദർശനി റോഡ് ജംഗ്‌ഷനിൽ നിന്നുമാണ് കൈചെയിൻ ലഭിച്ചത് .

First Paragraph  728-90

Second Paragraph (saravana bhavan

രാവിലെ ഒൻപതേ മുക്കാലോടെയാണ് സ്വർണം കണ്ടെത്തുന്നത് , ഉടൻ തന്നെ ടെംപിൾ പോലീസ് സ്റ്റേഷനിൽ സ്വർണം ഏൽപിച്ചു . സ്വർണം തന്നെയാണോ എന്നും ,തൂക്കവും പോലീസ് പരിശോധിക്കുന്നതിനിടെ നഷ്ടപെട്ട ഉടമ പേരകം വാഴപ്പുള്ളി അമ്പലത്തു വീട്ടിൽ ജംഷീറ പരാതിയുമായി സ്റ്റേഷനിലേക്ക് എത്തി .. രാവിലെ എൽ എഫ് കോൺവെന്റിൽ യു കെ ജിയിൽ ചേർത്ത മൂത്തമകൻ മുഹമ്മദ് റാഹിലിനെ ആദ്യ ദിനമായതിനായിൽ സ്‌കൂളിൽ കൊണ്ട് വിടാൻ ഭർതൃ പിതാവിന്റെ കൂടെ ബൈക്കിൽ സ്‌കൂളിൽ പോയി തിരിച്ചെത്തിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം അറിയുന്നത് .

തുടർന്ന് സഞ്ചരിച്ച വഴിയിലും സ്‌കൂളിലും പോയി തിരച്ചിൽ നടത്തിയെങ്കിലും കൈ ചെയിൻ കണ്ടെത്താൻ കഴിഞ്ഞില്ല . നിരാശയോടെ വീട്ടിൽ എത്തിയപ്പോഴാണ് നഷ്ടപ്പെട്ടത് പോലീസിന്റെ കയ്യിൽ സുരക്ഷിമായി ഉണ്ടെന്ന് വിവരം ലഭിക്കുന്നത് . സ്റ്റേഷനിൽ എത്തിയ ജംഷീറക്ക് ടെംപിൾ സി ഐ പ്രേമാനന്ദ കൃഷ്ണന്റെ സാന്നിധ്യത്തിൽ രജീഷ് കൈചെയിൻ കൈമാറി .