Header 3

വ്യാപാരികൾ തമ്മിലുള്ള തർക്കം , ഗുരുവായൂർ ക്ഷേത്ര നടയിൽ വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗുരുവായൂർ :വ്യാപാരികള്‍ തമ്മിലുള്ള കുടിപകയെ തുടര്‍ന്ന് ഗുരുവായൂർ ക്ഷേത്രനടയില്‍ വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷിച്ചു.കിഴക്കേനടയില്‍ സത്രംഗേറ്റിന് സമീപമുള്ള രണ്ട് വ്യാപാരികള്‍ തമ്മിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാത്രി കാറിലെത്തിയ സംഘം ക്ഷേത്രപരിസരത്ത് വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇത് കണ്ട് ഭയന്ന ഭക്തർ ചിതറിയോടി .

Astrologer

ദേവസ്വത്തിന്റെ സത്രം വളപ്പിലുള്ള താൽക്കാലിക കടക്കാർ തമ്മിലാണ് തർക്കം ഉണ്ടായത് . നടപ്പാതയിലേക്ക് സാധനങ്ങൾ ഇറക്കി വെക്കുന്നതും കടകളിലേക്ക് ആളുകളെ വിളിച്ചു കയറ്റുന്നതും സംബന്ധിച്ച തർക്കമാണ് വാൾ വീശലിലേക്ക് എത്തിയത് കടകളിലെ ജോലിക്കാർ തമ്മിൽ ഉണ്ടായ സംഘർഷം അറിഞ്ഞു എത്തിയ രാഹുൽ എന്ന കടയുടമയാണ് വാളുമായി എത്തി ഭീഷണി മുഴക്കിയത് . പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത് . സിപിഎം പ്രാദേശിക നേതാവിന്റെ ഇഷ്ടക്കാരൻ ആയതിനാൽ ആണത്രേ ക്ഷേത്ര നടയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആളെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചത്

. രാഹുലിന്റെ ജീവനക്കാരൻ വടകര സ്വദേശി ശശി യുടെ പരാതിയിൽ ഭീഷണിക്ക് വിധേയനായ ബ്ളാ ങ്ങാട് സ്വദേശി സുനിൽ കുമാറിനെതിരെയും കേസ് എടുത്തു . ക്ഷേത്ര നട യിൽ വാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ഐ പി സി യിൽ പ്രത്യേക വകുപ്പില്ലെന്നും ,സ്റ്റേഷൻ ജാമ്യം നൽകാവുന്ന കുറ്റം മാത്രമാണ് ചെയ്തതെന്നുമാണ് പോലീസ് ഭാഷ്യം .

അതെ സമയം അതീവ സുരക്ഷ പ്രാധാന്യമുള്ള ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ മാരകായുധങ്ങളുമായി എത്തിയ അക്രമി സംഘത്തെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ക്ഷേത്രത്തിന് അത്യാധുനിക രീതിയിലുള്ള സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചില്ലെങ്കില്‍ കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കാന്‍ തയ്യാറാകണമെന്നും ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത് ആവശ്യപ്പെട്ടു.