ചാവക്കാട് പൊന്നാനി റൂട്ടിൽ സ്ഥിരം പോക്കറ്റടിക്കാരൻ ആയ ഫാറൂഖ് അറസ്റ്റിൽ

ചാവക്കാട് : ചാവക്കാട് പൊന്നാനി റൂട്ടിൽ ബസിൽ സ്ഥിരം പോക്കറ്റടി നടത്തുന്ന യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു . പാലപ്പെട്ടി പുതുയിരിത്തി കുഞ്ഞീരിയകത്ത് നൂറുദീന്റെ മകൻ ഫാറൂഖ് (40 ) ആണ് അറസ്റ്റിലായത് . പോക്കറ്റടി വർധിച്ച സാഹചര്യത്തിൽ ഗുരുവായൂർ എ സി പി, കെ ജി സുരേഷിന്റെ നിർദ്ദേശപ്രകാരം ചാവക്കാട് സി ഐ വിപിൻ വേണുഗോപാലിന്റെ നേതൃത്വത്തിൽ പ്രൈവറ്റ് ബസ് അസോസിയേഷനുമായി സഹകരിച്ചുനടപ്പിലാക്കിയ പിക്ക് പോസ്റ്റ്‌,എന്ന പദ്ധതിയുടെ ഭാഗമായി പൊന്നാനി റൂട്ടിൽ പോയിരുന്ന സ്വകാര്യ ബസിൽ പോക്കറ്റടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ,ഈ റൂട്ടിൽ നിരവധി തവണ പോക്കറ്റടി നടത്തി വരികെയായിരുന്നു അറസ്റ്റ് , മലപ്പുറം ജില്ലയിൽ ഇയാൾക്കെതിരെ നിരവധി പോക്കറ്റടി കേസുകൾ നിലവിൽ ഉണ്ടെന്നു പോലീസ് പറഞ്ഞു . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു