
സ്ത്രീധന ആർഭാട വിവാഹങ്ങൾക്കെതിരെ എം എസ് എസ്

ചാവക്കാട് : സ്ത്രീധന ആർഭാട വിവാഹങ്ങൾക്കെതിരെ എം എസ് എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പയിൻ്റെ സമാപന സമ്മേളനം എൻ.കെ.അക്ബർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.എസ്.എ. ബഷീർ അധ്യക്ഷത വഹിച്ചു.സാംസ്ക്കാരിക പ്രവർത്തകൻ സി.വി.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി

എം.എസ്.എസ്.സംസ്ഥാന സെക്രട്ടറി ടി.എസ്.നിസാമുദ്ദീൻ, ജില്ലാ സെക്രട്ടറി ഏ.കെ.അബ്ദുറഹിമാൻ, നഗരസഭാ കൗൺസിലർ സ്മൃതി മനോജ്, എം.പി.ബഷീർ, ഏ.വി.അഷ്റഫ്, ഹക്കീം ഇബാറക്ക്, ഷുക്കൂർ ചാവക്കാട്, നൗഷാദ് അഹമ്മു, ടി.വി.അഷ്റഫ്, സരിയ നിസാമുദ്ദീൻ, സുരി ബഷീർ, ജാസ്മിൻ മന്ദലംകുന്ന് എന്നിവർ സംസാരിച്ചു. നൗഷാദ് തെക്കുംപുറം സ്വാഗതവും, ഹാരീസ് കെ മുഹമ്മദ് നന്ദിയും പറഞ്ഞു