Post Header (woking) vadesheri

കേരള സംസ്ഥാന സ്കൗട്ട് ആൻ്റ് ഗൈഡ് ഫെല്ലോഷിപ്പിന്റെ സംസ്ഥാന സമ്മേളനം

Above Post Pazhidam (working)

ഗുരുവായൂർ :. കേരള സംസ്ഥാന സ്കൗട്ട് ആൻ്റ് ഗൈഡ് ഫെല്ലോഷിപ്പിന്റെ ഏഴാമത് സംസ്ഥാന സമ്മേളനം ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉൽഘാടനം ചെയ്തു ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടന്ന സമ്മേളനത്തിൽ . സ്കൗട്ട്- ഗൈഡ് ഫെല്ലോഷിപ്പ് സംസ്ഥാന പ്രസിഡണ്ട് എൻ.ഐ.വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു .. ഗുരുവായൂർ ഗിൽഡ് പ്രസിഡണ്ട് എം.വി.ഗോപാലൻ, കെ.ജി.രഞ്ജു, അഡ്വ.പ്രദീപ്, തുടങ്ങിയവർ സംസാരിച്ചു.

Ambiswami restaurant

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാനത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ ഒത്തുചേർന്നു. വിവിധ വിഷയങ്ങളെ കുറിച്ചുള്ള ക്ലാസിന് കേരള പോലീസ് പബ്ലിക് റിലേഷൻസിലെ സബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, മോട്ടിവേറ്റർ ബിജു ബാലഗോപാൽ, തുടങ്ങിയവർ ക്ലാസെടുത്തു. ത്രിദിന സമ്മേളനം ഞായറാഴ്ച വൈകിട്ട് സമാപിക്കും.

Second Paragraph  Rugmini (working)