Header 1 vadesheri (working)

ദേശീയപാത ചേറ്റുവയില്‍ ബസിനടിയിലേക്ക് തെറിച്ചു വീണ് യുവദമ്പതികള്‍ കൊല്ലപ്പെട്ടു.

Above Post Pazhidam (working)

ചാവക്കാട് : ദേശീയപാത ചേറ്റുവയില്‍ ബസിനടിയിലേക്ക് തെറിച്ചു വീണ് ബൈക്ക് യാത്രികരായ യുവദമ്പതികള്‍ കൊല്ലപ്പെട്ടു . ചാവക്കാട് അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി വലിയകത്ത് കോയുണ്ണിയുടെയും ഫാത്തിമയുടെയും മകന്‍ മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവെബ(22) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലോടെ ചേറ്റുവ സ്‌കൂളിന് സമീപം വെച്ചാണ് അപകടം.

First Paragraph Rugmini Regency (working)

ഏങ്ങണ്ടിയൂരിലെ ആംബുലൻസ് പ്രവര്‍ത്തകര്‍ ഉടൻ തന്നെ തൃശ്ശൂര്‍ അശ്വനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരിയുടെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ട യാത്ര കഴിഞ്ഞ് ചാവക്കാട്ടേക്ക് ബൈക്കില്‍ മടങ്ങിവരികയായിരുന്നു മുനൈഫും ഭാര്യ സുവെബയും. കൊടുങ്ങല്ലൂര്‍-ഗുരുവായൂര്‍ റൂട്ടിലോടുന്ന അലീനാസ് ബസുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. ബസും ചാവക്കാട് ഭാഗത്തേക്ക് വരികയായിരുന്നു.

Second Paragraph  Amabdi Hadicrafts (working)

എതിരെനിന്ന് വരികയായിരുന്ന മറ്റൊരു വാഹനം ബൈക്കിന്റെ ഹാന്‍ഡിലില്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് ഇടതുഭാഗത്തുകൂടെ പോയിരുന്ന ബസിനടിയിലേക്കു മറിയുകയും ഇരുവരുടെയും ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയുമായിരുന്നു. അജ്മലും ഷഫാനയുമാണ് മുനൈഫിന്റെ സഹോദരങ്ങള്‍.