Post Header (woking) vadesheri

അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടി ഗുരുവായൂരിൽ ദർശനം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : തിരുവിതാംകൂർ രാജകുടുംബാംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. ഉച്ചപൂജ കഴിഞ്ഞ വേളയിലാണ് അശ്വതി തിരുനാൾ ക്ഷേത്രത്തിലെത്തിയത്. ഭഗവദ് ദർശനം നടത്തിയ അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടിക്ക് പ്രസാദകിറ്റും നൽകി. തുടർന്ന് ദേവസ്വം കാര്യാലയത്തിലെത്തിയ രാജകുടുംബാംഗത്തിന് ചെയർമാൻ ഡോ.വി.കെ.വിജയൻ ഉപഹാരം നൽകി.

Ambiswami restaurant

ക്ഷേത്രം തന്ത്രിയും ഭരണ സമിതി അംഗവുമായ പി.സി.ദിനേശൻ നമ്പൂതിരിപ്പാട് പൊന്നാടയണിയിച്ചു. ദേവസ്വം ആദരവിന് അശ്വതി തിരുനാൾ ലക്ഷ്മിഭായി നന്ദി രേഖപ്പെടുത്തി. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്വ.കെ.വി.മോഹന കൃഷ്ണൻ, ചെങ്ങറ സുരേന്ദ്രൻ ., സി.മനോജ്, കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ, അഡ്മിനിസ്ടേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി

Second Paragraph  Rugmini (working)