ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കണ്ടെത്തിയ മൃതദേഹം കൊടുങ്ങല്ലൂർ സ്വദേശിയുടേത്.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കണ്ടെത്തിയ മൃതദേഹം കൊടുങ്ങല്ലൂർ എറിയാട് മാടവന മുളളങ്ങത്ത് വീട്ടിൽ കിട്ടു മകൻ ബാലൻ 55 ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. പതീറ്റാണ്ടുകൾക്ക് മുൻപ് ഗുരുവായൂരിൽ എത്തി ഹോട്ടലുകളിൽ ജോലി ചെയ്തിരുന്നു . കോവിഡ് കാലം മുതൽ ഹോട്ടൽ പണിയും അവസാനിപ്പിച്ച് അലഞ്ഞു നടക്കുകയായിരുന്നു. സഹോദരൻ എത്തി മൃതദേഹം തിരിച്ചറിഞ്ഞു കഴിഞ്ഞ 20 വർഷമായി വീടുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല എന്ന് സഹോദരൻ പറഞ്ഞു . പോസ്റ്റ് മാർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി . മെയ് ഒന്നിന് രാത്രി 11.30 ഓടെയാണ് ഗുരുവായൂർ ക്ഷേത്ര കുളത്തിൽ ബാലന്റെ മൃതദേഹം കണ്ടെത്തിയത് . തുടർന്ന് ക്ഷേത്രത്തിൽ പുണ്ണ്യഹം നടത്തി ഒന്നര ദിവസത്തെ പൂജകൾ ആവർത്തിച്ചു