
അന്നലക്ഷ്മി ഹാളിൽ പ്ളേറ്റുകൾ കഴുകാൻ യന്ത്ര സംവിധാനം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി കൺവേയർ ഡിഷ് വാഷ് മെഷീൻ
(Conveyor Dish Wash Machine) സമർപ്പണം. പാത്രങ്ങളും ഗ്ലാസും വേഗത്തിൽ കഴുകി വൃത്തിയാക്കുന്ന യന്ത്രസംവിധാനമായ ഡിഷ് വാഷ് മെഷീൻ ക്ഷേത്രം അന്ന ലക്ഷ്മി ഹാളിലാണ് സ്ഥാപിച്ചത്.

ഇന്നു രാവിലെ ആറേകാലോടെ അന്നലക്ഷ്മി ഹാളിൽ നടന്ന ചടങ്ങിൽ ആഭ്യന്തര വകുപ്പ് മന്ത്രി .രമേശ് ചെന്നിത്തല സമർപ്പണം നിർവ്വഹിച്ചു. തിരുവനന്തപുരം സ്വദേശിയും ശ്രീഗുരുവായൂരപ്പ ഭക്തനുമായ ഗണേഷ് കുമാറാണ് വഴിപാടായി ക്ഷേത്രത്തിലേക്ക് ഇവ നൽകിയത്. കൂടാതെ 4000 സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളും അദ്ദേഹം ക്ഷേത്രത്തിലേക്ക് സമർപ്പിച്ചു.
സമർപ്പണ ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ .കെ .എസ് ബാലഗോപാൽ , എം.യു.ഷിനിജ ,ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്.ഹരി ഗോപാൽ,,ക്ഷേത്രം ഡി.എ എം.രാധ, മരാമത്ത് എക്സി .എൻജിനീയർ എം.കെ.അeശാക് കുമാർ, ഇലക്ട്രിക്കൽ എൻജിനീയർ വിനോദ് കുമാർ, ഭക്തജനങ്ങൾ, ദേവസ്വം ജീവനക്കാർ എന്നിവർ സന്നിഹിതരായി.
ചടങ്ങിനെത്തിയ മന്ത്രി രമേശ് ചെന്നിത്തലയെ എസ്.ഹരി ഗോപാൽ അഡ്മിനിസ്ട്രേറ്റർ പൊന്നാടയണിയിച്ചു സ്വീകരിച്ചു.

