Header 1 vadesheri (working)

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എസ്.നായർക്ക് കെ.ജെ.യുവിന്റെ ആദരം

Above Post Pazhidam (working)

വടക്കാഞ്ചേരി : കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി തലപ്പിള്ളി താലൂക്കിലെ മുതിർന്ന മാധ്യപ്രവർത്തകൻ കെ.എസ്. നായരെ ആദരിച്ചു. കെ.ജെ.യു വടക്കാഞ്ചേരി മേഖല കമ്മറ്റിയുടെ നേതൃത്യ ത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.ശങ്കരൻകുട്ടി നായർ എന്ന കെ.എസ്. നായരെ പനങ്ങാട്ടുകര വീട്ടിലെത്തി കെ.ജെ.യു ജില്ല പ്രസിഡണ്ട് അജീഷ് കർക്കിടകത്ത് പൊന്നാട ചാർത്തി ആദരിച്ചത്. ചടങ്ങിൽ കെ.ജെ.യു.മേഖല പ്രസിഡണ്ട് വറീത് ചിറ്റിലപ്പിള്ളി അധ്യക്ഷനായി. സ്കറിയ നടുപറമ്പിൽ, സിറാജ് മാരാത്ത്, സൈമൺ മാസ്റ്റർ എന്നിവർ പങ്കെടുത്തു. പഴയ എക്സ്പ്രസ് ദിനപത്രത്തിലും , ടെലഗ്രാഫ് സായാന്ഹ പത്രത്തിലുമായി അര നൂറ്റാണ്ടിലധികം പ്രാദേശിക ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട് കെ.ശങ്കരൻകുട്ടി നായർ

First Paragraph Rugmini Regency (working)