ക്ഷേത്ര വിമോചന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ മെയ് 3-ന് ഗുരുവായൂരിൽ.
ഗുരുവായൂര്‍: ക്ഷേത്രങ്ങളുടെ സ്വയംഭരണ അധികാരത്തിനുവേണ്ടി രാഷ്ട്രീയ മുക്തമായ ക്ഷേത്രഭരണം എന്ന ആശയം മുന്‍നിര്‍ത്തിയുള്ള ക്ഷേത്ര വിമോചന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ മെയ് 3-ന് ചൊവ്വാഴ്ച്ച ഗുരുവായൂരില്‍ നടത്തുമെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10-ന് ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അദ്ധ്യക്ഷത വഹിയ്ക്കുന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍, സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡണ്ട് എം. മോഹനന്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പി, ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന പ്രസിഡണ്ട് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, മാര്‍ഗ്ഗ ദര്‍ശക മണ്ഡലം ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, ഹിന്ദു ഐക്യവേദി വര്‍ക്കിങ്ങ് പ്രസിഡണ്ട് വത്സന്‍ തില്ലങ്കേരി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. കൂടാതെ ഹിന്ദു സമുദായ സംഘടന നേതാക്കള്‍, ക്ഷേത്രസമിതി ഭാരവാഹികള്‍, പ്രഭാഷകര്‍, താന്ത്രി മുഖ്യന്മാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. ക്ഷേത്രാചാരങ്ങള്‍, ക്ഷേത്ര കലകള്‍, ഹിന്ദു ധര്‍മ്മ പഠനം എന്നിവയ്ക്ക് വിലക്ക് പ്രഖ്യാപിയ്ക്കുകയും, ക്ഷേത്ര ചടങ്ങുകള്‍ക്ക് ക്ഷേത്ര മതില്‍ക്കകത്തുപോലും അനുമതി നിഷേധിയ്ക്കുകയും ചെയ്ത് ക്ഷേത്രങ്ങളേയും, ദേവന്മാരേയും മതേതര സര്‍ക്കാരും, ദേവസ്വം ബോര്‍ഡുകളും ചേര്‍ന്ന് വിശ്വാസങ്ങളേയും, ആചാരങ്ങളേയും ഇല്ലായ്മ ചെയ്യുകയാണെന്നും ഐക്യവേദി നേതാക്കള്‍ പറഞ്ഞു. ഇരുട്ടിന്റെ മറവില്‍ ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രംപോലും അനധികൃതമായി മലബാര്‍ ദേവസ്വം ബോര്‍ഡ് കൈവശം വെച്ചിരിയ്ക്കയാണ്. ഇതിനെതിരെ ഹൈന്ദവ സമൂഹം ഒറ്റക്കെട്ടായി നേരിടുന്നതിന് തുടക്കം കുറിയ്ക്കുകയാണ് ക്ഷേത്ര വിമോചന സമര പ്രഖ്യാപന കണ്‍വെന്‍ഷനിലൂടേയെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരന്‍, ക്ഷേത്ര ഏകോപന സമിതി സംസ്ഥാന സംയോജകന്‍ പി.വി. മുരളീധരന്‍, ഹിന്ദു ഐക്യവേദി ജില്ല ജനറല്‍ സെക്രട്ടറി പ്രസാദ് കാക്കശ്ശേരി, ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് പ്രസിഡണ്ട് സോമന്‍ തിരുനെല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു.