Above Pot

പുതിയ ഭരണ സമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ മെയ് 4ന്

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയിലേക്ക് സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത സി. മനോജ്, കെ.ആര്‍. ഗോപിനാഥ്, മനോജ് ബി. നായര്‍ എന്നിവരുടെ സത്യപ്രതിജ്ഞ മെയ് 4-ബുധനാഴ്ച രാവിലെ 9-ന് നടക്കും. ദേവസ്വം തെക്കേ നടയിലെ സ്ഥിരം പന്തലില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം കമ്മീഷണര്‍ ബിജു പ്രഭാകര്‍ . നിയുക്ത ഭരണ സമിതി അംഗങ്ങള്‍ക്ക് ബിജു പ്രഭാകര്‍ ഐഎഎസ് സത്യവാചകം ചൊല്ലി കൊടുക്കും. ദേവസ്വം ചെയർമാൻ മറ്റ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിക്കും

Vadasheri Footer