Above Pot

പാലക്കാട്ടെ ഇരട്ടക്കൊല, സർക്കാരിന് എന്താണ് കാര്യം ,പുതിയ സിദ്ധാന്തവുമായി കാനം

ആലപ്പുഴ: പാലക്കാട് ഇരട്ട കൊലപാതകത്തിൽ പുതിയ സിദ്ധാന്തവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ . രണ്ടു വർഗ്ഗീയ സംഘടനകൾ പരസ്പരം ഏറ്റുമുട്ടുകയും പരസ്പരം കൊലപ്പെടുത്തുകയും ചെയ്യുന്നതിൽ സർക്കാരിന് എന്താണ് കാര്യമെന്ന് കാനം രാജേന്ദ്രൻ. സർക്കാരിനെയോ പൊലീസിനെയോ അറിയിച്ചില്ല കൊലപാതകങ്ങളും അക്രമങ്ങളം നടത്തുന്നതെന്നും പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് നേതാക്കളുടെ കൊലപാതകത്തിൽ നല്ല രീതിയിൽ അന്വേഷണം മുന്നോട്ട് പോകുന്നുണ്ടെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. വർഗീയ സംഘടനകളെ പൊതുസമൂഹത്തിന് മുന്നിൽ തുറന്നു കാട്ടേണ്ട ഉത്തരവാദിത്തം മാധ്യമങ്ങൾക്കാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ നടക്കുന്ന എഐഎസ്എഫ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാനം.

First Paragraph  728-90