പണത്തിനു മീതെ ഒരു പോളിറ്റ് ബ്യൂറോയും പറക്കില്ല’ , യെച്ചൂരിക്കെതിരെ ശബരിനാഥൻ
തിരുവനന്തപുരം; കെ-റെയില്‍ പോലുള്ള പദ്ധതികള്‍ കേരളത്തിന് അതാവശ്യമാണെന്ന സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണത്തെ വിമര്‍ശിച്ച് മുന്‍ എംഎല്‍എ കെ എസ് ശബരീനാഥന്‍.
മികച്ച പ്രഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനും ചിന്തകനുമായ സീതാറാം യെച്ചൂരി എന്തിനിങ്ങനെ ന്യായീകരണ തൊഴിലാളികളുടെ അവസ്ഥയിലേക്ക് താഴുന്നു എന്ന് താന്‍ പലവട്ടം ആലോചിച്ചെന്നും പണത്തിനു മീതെ ഒരു പോളിറ്റ് ബ്യൂറോയും പറക്കില്ലെന്ന ഉത്തരമാണ് തനിക്ക് കിട്ടിയതെന്നും ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.ബുള്ളറ്റ് ട്രെയിനെ എന്തുകൊണ്ട് എതിര്‍ക്കുന്നു എന്നത് സംബന്ധിച്ച് പിബി അംഗമായ അശോക് ധവാലെയുടെ വാദങ്ങള്‍ പങ്കുവെച്ചാണ് ശബരീനാഥന്റെ പോസ്റ്റ്. ഇതില്‍ ഏത് വാദങ്ങളാണ് കേരളത്തിലെ സാഹചര്യത്തിലെ സാഹചര്യത്തില്‍ നിലനില്‍ക്കാത്തതെന്നും ശബരീനാഥന്‍ ചോദിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം- “പണത്തിനുമീതെ പോളിറ്റ് ബ്യൂറോയും പറക്കില്ല”കെ-റെയില്‍ ഗംഭീരം , ബുള്ളറ്റ് ട്രെയിന്‍ മോശം എന്നാണ് സഖാവ് യെച്ചുരി പറയുന്നത് .ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ എതിര്‍ക്കുന്നതിന് പല കാരണങ്ങളുണ്ട് എന്നാല്‍ ഈ കാരണങ്ങള്‍ കെ-റെയില്‍ പദ്ധതിക്ക് ബാധകമല്ല എന്നാണ് അദ്ദേഹം പറയുന്നത്.ബുള്ളറ്റ് ട്രെയിന്‍ സമരത്തെക്കുറിച്ച് 2018ല്‍ യെച്ചുരിയുടെ സഹപ്രവര്‍ത്തകന്‍, പോളിറ്റ് ബ്യൂറോയിലെ പുതിയ അംഗം അശോക് ധവാലെ എഴുതിയത് ഞാന്‍ ഒന്ന് പരിശോധിച്ചു. ബുള്ളറ്റ് ട്രെയിനിനെ എതിര്‍ക്കാന്‍ അദ്ദേഹം നിരത്തുന്ന വാദങ്ങള്‍ ഇതാണ്.
- പദ്ധതിക്ക് വമ്ബന്‍ പാരിസ്ഥിതിക ആഖാതങ്ങളുണ്ട്. അതോടൊപ്പം ധാരാളം കര്‍ഷകര്‍, ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവരുടെ ഭൂമി നഷ്ടപ്പെടും.
- ഒരു ലക്ഷത്തി പതിനായിരം കോടി രൂപയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ 88 ലക്ഷം കോടി രൂപ ജപ്പാന്റെ കടമാണ്. ഇത് പലിശ സഹിതം തിരിച്ചടയ്ക്കുന്നത് ബുദ്ധിമുട്ടാണ്. മഹാരാഷ്ട്രയിലെ ആരോഗ്യ ബഡ്ജറ്റിന്റെ മൂന്നിരട്ടിയാണ് ഈ തുക. താങ്ങുവാന്‍ കഴിയുന്നതല്ല ഈ ഭാരം.
- മുംബൈ അഹ്‌മദാബാദ് വിമാനനിരക്ക് 2000 രൂപയാണ് പക്ഷേ ബുള്ളറ്റ് ട്രെയിന്‍ നിരക്ക് 3000 രൂപയാണ്. കൂടുതല്‍ പഠനങ്ങള്‍ പറയുന്നത് പദ്ധതി തുടങ്ങുമ്ബോള്‍ നിരക്ക് 5000 രൂപയില്‍ എത്തും. ഇതെങ്ങനെ സാധാരണക്കാരെ സഹായിക്കും?
- ജപ്പാനില്‍ നിന്നുള്ള കമ്ബനികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും സര്‍ക്കാരിനും അഴിമതി കാട്ടുവാനുള്ള അവസരമാണിത്. കമ്മീഷനടിക്കാന്‍ വേണ്ടിയാണു ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.5.ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അതിവരേണ്യ വര്‍ഗ്ഗത്തിന് വേണ്ടിയുള്ള മാത്രമുള്ളതാണ്. ഭരണകര്‍ത്താക്കള്‍ക്ക് പൊങ്ങച്ചം കാണിക്കുവാന്‍ വേണ്ടി പാവങ്ങളെ ബലിയാടാക്കുന്നു.ഇനി നിങ്ങള്‍ പറയൂ ഇതില്‍ ഏതു വാദമാണ് കേരളത്തിന്റെ സാഹചര്യത്തില്‍ നിലനില്‍ക്കാത്തത്.
- കേരളത്തിലുണ്ടാകാന്‍ പോകുന്ന പരിസ്ഥിതി ആഘാതത്തിന്റെ ആഴം ശാസ്ത്ര സാഹിത്യ പരിഷത്ത് തന്നെ എഴുതിയതല്ലേ?
- കേരളത്തിന്റെ ഒരു വര്‍ഷത്തെ റവന്യൂ ചെലവിനേക്കാള്‍ കൂടുതലല്ലേ കെ-റെയില്‍ നിര്‍മ്മാണതുക ?
കേരളത്തില്‍ ആരോഗ്യ ബജറ്റിന്റെ പതിന്മടങ്ങല്ലേ കെ-റെയില്‍ ചിലവ്?
-കെ-റെയില്‍ പൂര്‍ത്തിയാകുമ്ബോള്‍ യാത്രനിരക്കുകള്‍ കൂടും എന്ന് DPR തന്നെ സൂചിപ്പിക്കുന്നില്ലേ?
- ജൈക്ക, ജപ്പാന്‍ സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍,കേരള സര്‍ക്കാര്‍, ഇടനിലക്കാര്‍ എല്ലാവരും ചേര്‍ന്ന അഴിമതിയുടെ ഒരു മഴവില്‍ അച്ചുതണ്ട് തന്നെയല്ലേ ഈ പദ്ധതി ആവിഷ്കരിക്കുന്നത്?
മികച്ച പ്രഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനും ചിന്തകനുമായ സീതാറാം യെച്ചൂരി എന്തിനിങ്ങനെ ന്യായീകരണ തൊഴിലാളികളുടെ അവസ്ഥയിലേക്ക് താഴുന്നു എന്ന് പലവട്ടം ആലോചിച്ചു. എന്തായാലും ഉത്തരം കിട്ടി- പണത്തിനു മീതെ ഒരു പോളിറ്റ് ബ്യൂറോയും പറക്കില്ല’ പോസ്റ്റില്‍ പറയുന്നു.
കെ റിയില്‍ കേരളത്തിന്റെ വികസനത്തിന് ആവശ്യമായ പദ്ധതിയാണെന്നായിരുന്നി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതുയും കേരളത്തിലെ കെ റെയില്‍ പദ്ധതിയും തമ്മില്‍ വ്യത്യാസമുണ്ട്.
ബുള്ളറ്റ് ട്രെയിനിനെതിരേയുള്ള സിപിഎം സമരം മതിയായ നഷ്ട പരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കുന്നത് കൊണ്ടാണ്. എന്നാല്‍ കേരളത്തില്‍ അങ്ങനെയല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.