തൃശ്ശൂർ : ജില്ലയിൽ തിങ്കളാഴ്ച 625 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 460 പേരും വീട്ടു നിരീക്ഷണത്തിലുള്ള 10,897 പേരും ചേർന്ന് 11,982 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 2,604 പേർ ഇന്ന് രോഗമുക്തരായി. ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,59,983 ആണ്. 6,43,490 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.
തിങ്കളാഴ്ച സമ്പർക്കം വഴി 611 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 06 പേർക്കും, ആരോഗ്യ പ്രവർത്തകരായ 04 പേർക്കും, ഉറവിടം അറിയാത്ത 04 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. ഇന്ന് റിപ്പോർട്ട് ചെയ്ത പുതിയ 01 ക്ലസ്റ്റർ ചേർത്ത് നിലവിൽ 17 ക്ലസ്റ്ററുകളാണുള്ളത്. ഇതിൽ ഹോസ്റ്റലുകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്നു.
5,079 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 1,631 പേർക്ക് ആന്‍റിജൻ പരിശോധനയും, 3,230 പേർക്ക് ആർടി പിസിആർ പരിശോധനയും, 218 പേർക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 42,27,238 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.