Above Pot

ആചാരപെരുമയോടെ ഗുരുവായൂരിൽ ആനയില്ലാ ശീവേലി നടന്നു

ഗുരുവായൂര്‍ :ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ആചാരപെരുമയോടെ ആനയില്ലാശീവേലി നടന്നു ക്ഷേത്രത്തില്‍ ആനയില്ലാതിരുന്ന കാലത്തെ അനുസ്മരിച്ചാണ് 44 ആനകളുള്ള ക്ഷേത്രത്തില്‍ ആനയില്ലാതെ ശീവേലി നടത്തിയത്. ഇന്നു രാവിലെ ഏഴു മണിയോടെയാണ് ചടങ്ങ് നടന്നത്

കഴകക്കാരായ വരിയര്‍ കുടുംബത്തിലെ അംഗങ്ങള്‍ വെള്ളികുത്തുവിളക്കുകളില്‍ ദീപംതെളിയിച്ച് ശീവേലിക്ക് അണി നിരന്നപ്പോള്‍, ശാന്തിയേറ്റ കീഴ്ശാന്തി മുളമംഗലം ചൈതന്യൻ നമ്പൂതിരി ശ്രീഗുരുവായൂരപ്പന്റെ ചൈതന്യപൂര്‍ണ്ണമായ തങ്കതിടമ്പ് കരങ്ങളിലേറ്റി മാറോട് ചേര്‍ത്ത് പിടിച്ച് ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം വലംവെച്ച് ചടങ്ങ് നടത്തി. വര്‍ഷത്തിലൊരുതവണ മാത്രം നടത്തുന്ന ആനയില്ലാ ശീവേലി ദര്‍ശിക്കാന്‍ ക്ഷേത്രത്തിനകത്ത് വൻ ഭക്ത ജന തിരക്ക് ആയിരുന്നു

Astrologer

. ചടങ്ങ് നടക്കുന്നതിന് മണിക്കൂറുകള്‍ക്കുമുന്‍പേ ക്ഷേത്രപരിസരത്തു നിന്ന് ആനകളെ മാറ്റി നിര്‍ത്തിയിരുന്നു. കൊടിയേറ്റ ദിവസം ആനയോട്ടസമയത്ത് മാത്രമേ ആനകളെ ക്ഷേത്ര പരിസരത്തേക്ക് കൊണ്ടു വരൂ. ഐതിഹ്യത്തെ അനര്‍ത്ഥമാക്കി വര്‍ഷത്തില്‍ ഈയൊരു ദിവസം മാത്രമാണ് ഗുരുവായൂരില്‍ ആനയില്ലാതെ ശീവേലി നടക്കുന്നത്. ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡി.എ. .പി.മനോജ് കുമാർ ,ദേവസ്വം ജീവനക്കാർ എന്നിവർ സന്നിഹിതരായി

Vadasheri Footer